വിടവാങ്ങിയ മലങ്കര സഭയുടെ ആത്മീയാചാര്യൻ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ബിജെപി എം പി സുരേഷ് ഗോപി. ഫേസ്ബുക്ക് പേജിലൂടെയാണ് സുരേഷ് ഗോപി അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്. മെത്രാപൊലീത്തയെ ചുംബിക്കുന്ന ചിത്രവും സുരേഷ് ഗോപി പങ്കുവച്ചിട്ടുണ്ട്. മാർ ക്രിസോസ്റ്റം തിരുമേനിക്ക് ആദരാഞ്ജലികൾ എന്ന അനുശോച കുറിപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/ActorSureshGopi/posts/2037575809718359
നേരത്തെ സൂപ്പർ താരം മോഹൻലാലും ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തിയിരുന്നു. കുമ്പനാടുള്ള സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 1.15നായിരുന്നു ക്രിസോസ്റ്റം തിരുമേനിയുടെ അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു. പിന്നീട് സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വിശ്രമജീവിതം നയിക്കവെയായിരുന്നു വിടവാങ്ങൽ.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മേൽപ്പട്ട സ്ഥാനം അലങ്കരിച്ച അദ്ദേഹത്തെ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്. 1999 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷനായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ ആദരിക്കുന്ന വ്യക്തിത്വമായിരുന്നു ചിരിയുടെ തമ്പുരാനായ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത.
Discussion about this post