മുസഫര്‍ നഗറിലെ പെണ്‍കുട്ടികള്‍ക്ക് ജീന്‍സും ടീ ഷര്‍ട്ടും ധരിക്കാന്‍ വിലക്ക്. മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍, സഹാറന്‍പൂര്‍ ജില്ലകളിലെ 10 ഗ്രാമങ്ങളിലാണ് ഗ്രാമപഞ്ചായത്തുകള്‍ ഈ വിലക്ക് ഏര്‍പ്പെടുത്തിയത്.
‘ഇസ്‌ലാം നിയമം അനുസരിച്ച് ജീന്‍സും മറ്റും മാന്യമായ വസ്ത്രമല്ല. നഗരങ്ങളില്‍ ഇതെല്ലാം ആകാമായിരിക്കും. എന്നാല്‍ ഞങ്ങള്‍ ഗ്രാമങ്ങളിലാണു താമസിക്കുന്നത്. ഇവിടെ ഇതു വേണ്ട’ ഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഇര്‍ഫാന്‍ പറഞ്ഞു.
‘തീരുമാനത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ ആദ്യം ഉപദേശിക്കാനും അനുസരിക്കുന്നില്ലെങ്കില്‍ അവരെ ബഹിഷ്‌ക്കരിക്കാനുമാണ് തീരുമാനം.. അവിവാഹിതരായ പെണ്‍കുട്ടികളെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിച്ചാല്‍ കുറ്റകൃത്യങ്ങളും അതിക്രമങ്ങളു കൂടും. അതുകൊണ്ടു വിവാഹിതരായ പുരുഷന്മാര്‍ മാത്രം അവ ഉത്തരവാദിത്തത്തോടെ ഉപയോഗിച്ചാല്‍ മതിയാകും എന്നിങ്ങനെയാണ് പഞ്ചായത്ത് അംഗങ്ങളുടെ വിശദീകരണം.
Discussion about this post