സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹച്ചടങ്ങുകള്‍ നടത്തില്ലെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി. നാളെ ബുക്ക് ചെയ്ത വിവാഹങ്ങള്‍ മാത്രം നടത്തും.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി ഭക്തര്‍ക്ക് ദര്‍ശനത്തിനും അനുവാദമില്ല. കൊവിഡ് രണ്ടാം ഘട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തില്‍ നേരത്തെ തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ക്ഷേത്ര ദര്‍ശനത്തിന് ഓണ്‍ലൈനായി ബുക്ക് ചെയ്ത് വരുന്ന വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്.
Discussion about this post