Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘ബിജെപി തോറ്റിട്ടില്ല, കാരണം ബിജെപി മത്സരിച്ചിട്ടില്ല‘; സോമശേഖരൻ ടി ആർ

by Brave India Desk
May 7, 2021, 11:36 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനം വിലയിരുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ബിജെപിയുടെ പ്രകടനം വസ്തുതാപരമായി വിലയിരുത്തുന്ന ടി ആർ സോമശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.

പോസ്റ്റിന്റെ പൂർണ്ണരൂപം: ബി ജെ പി തോറ്റിട്ടില്ല
ബി ജെ പി ഈ തെരഞ്ഞെടുപ്പിൽ തോറ്റിട്ടില്ല ; കാരണം , ബി ജെ പി മത്സരിച്ചിട്ടില്ല. പാർടി യെന്നാൽ നേതാക്കന്മാരും അണികളുംമാത്രമല്ല . ഇവ രണ്ടും ശരീരംമാത്രമാണു് . അതിനു് ആത്മാവുണ്ടു് . ആശയാദർശങ്ങൾ ; നയങ്ങൾ ; പരിപാടി ; ഭരണനേട്ടങ്ങൾ ഇവയെല്ലാമുൾപ്പെടുന്ന പാർടിജീവിതം രങ്ഗത്തു വന്നിട്ടില്ല . ജനങ്ങൾ വോട്ടു ചെയ്യുന്നതു ജീവനാണു് ; ജഡത്തിനല്ല. അതുകൊണ്ടാണു ബി ജെ പി മത്സരിച്ചിട്ടില്ല എന്നു പറഞ്ഞതു് .
ബി.ജെ.പിയുടെ ഭരണനേട്ടങ്ങൾ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും എന്തൊക്കെയാണു് ; കേരളത്തിൻെറ പ്രശ്നങ്ങളെപ്പറ്റി ബി.ജെ.പിയുടെ പഠനമെന്താണു് ; കേരളത്തിൻെറ വികസനത്തിനു് എന്താണു പദ്ധതി ; കഴിഞ്ഞ അഞ്ചു വർഷത്തെ കേരളഭരണത്തിൻെറ ദോഷങ്ങളെന്തൊക്കെ – ഇത്തരം വിഷയങ്ങൾ ജനങ്ങളുടെ ചിന്താവിഷയമാക്കാൻ ശ്രമമുണ്ടായിട്ടില്ല .
ജീവിതഗന്ധിയായ രാഷ്ട്രീയത്തിനേ വോട്ടു കിട്ടൂ . ജനതാജീവിതവുമായി ബന്ധമില്ലാത്ത വിഷയങ്ങൾ പറഞ്ഞു വോട്ടു നേടാൻ പറ്റില്ല .
ഭാരതത്തിൽ ജനങ്ങൾക്കുവേണ്ടി ഭരണമാരംഭിച്ചതു 2014-ൽ മോദിജിയാണു് . ഇതുകൊണ്ടു ജനങ്ങൾക്കുണ്ടാകുന്ന നേട്ടമെന്തെന്നു കേരളീയർക്കു് അറിയാൻ വഴിയില്ല. മാദ്ധ്യമങ്ങളിൽ വരുന്നില്ല. കേരളത്തിൽ നടപ്പാക്കുന്നതു പേരു മാറ്റി സംസ്ഥാനത്തിൻേറതുപോലെയാക്കി കേരളത്തെ കബളിപ്പിക്കുന്നു . ഇതൊക്കെ ജനങ്ങളെ ബോധിപ്പിച്ചിട്ടല്ലേ ബി.ജെ.പിക്കു വോട്ടു ചെയ്യണമെന്ന മനോഭാവം ഉണ്ടാക്കേണ്ടതു് ?
വോട്ടറെ വിദ്യാഭ്യാസം ചെയ്യിക്കുന്നതാണു് തെരഞ്ഞെടുപ്പിൻെറ ഒന്നാമത്തെ പടി . 2014-ലെ പാർല്യമെൻറു തെരഞ്ഞെടുപ്പിൽ 4500 റാലികളിലും മോദിജി ചെയ്തതു് ഇതാണു് . വോട്ടർമാരോടു് തങ്ങളുടെ താത്പര്യമാകുന്ന രാഷ്ട്രതാത്പര്യത്തിനു് വോട്ടു ചെയ്യാനുള്ള അദ്ദേഹത്തിൻെറ ആഹ്വാനത്തിൽനിന്നു പ്രവർത്തകർ ഇതിൻെറ മൂലതത്ത്വം പഠിക്കേണ്ടതായിരുന്നു .
ഇവിടെ തെരഞ്ഞെടുപ്പിനിറങ്ങിയതു പാർടിയായിരുന്നില്ല ; പാർടിക്കാരുടെ മതമായിരുന്നു . ആ മതമാണു തോറ്റതു് .അതു് ഇനി ഇറങ്ങിയാലും തോല്ക്കും .അടിസ്ഥാനപരമായ പരാജയസ്ഥാനമേതാണെന്നറിയണം .ജനതാത്പര്യത്തിൻെറ സംരക്ഷണമായിരുന്നില്ല ലക്ഷ്യമായി പ്രചരിപ്പിച്ചതു് ; ആചാരസംരക്ഷണമായിരുന്നു. ദുർഭരണത്തിൽനിന്നു ജനക്ഷേമകരമായ ഭരണത്തിലേക്കു മാറ്റമുണ്ടാകുമെന്ന പ്രതീക്ഷക്കു വക നല്കുന്ന ഒന്നും പ്രചരണത്തിലുണ്ടായിരുന്നില്ല.
കേരളത്തിൽ ബി.ജെ.പി വളരണമെങ്കിൽ ഏറ്റവും ഉന്നതനായ നേതാവുമുതൽ ഏറ്റവും താഴെയുള്ള പ്രവർത്തകനുവരെ വിശദമായ രാഷ്ടീയവിദ്യാഭ്യാസം കൊടുക്കണം. അതിനു ശിക്ഷകരായി കേന്ദ്രത്തിൽനിന്നും മറ്റുസംസ്ഥാനങ്ങളിൽനിന്നും ആളുകൾ വരണം . ഇവിടെ വിദ്യ കിട്ടേണ്ടവരേയുള്ളൂ ; കൊടുക്കാൻ പ്രാപ്തിയുള്ളവരില്ല.
അങ്ങനെയൊന്നു് – പറയപ്പെട്ട രാഷ്ട്രീയവിദ്യാഭ്യാസം – ഉണ്ടായാൽ യഥാർഥരാഷ്ട്രതത്ത്വത്തിൻെറ അടിസ്ഥാനത്തിൽ സമാജപുനാരചന ചെയ്യാൻവേണ്ട കാഴ്ചപ്പാടും കഴിവുമുണ്ടാകും . സമാജത്തെ നയിക്കാൻ സാമർത്ഥ്യമുള്ള പ്രവർത്തകസമ്പത്തുള്ള യഥാർഥരാഷ്ട്രീയകക്ഷിയായി ബി.ജെ.പിയെ മാറ്റാൻ ഇതേ വഴിയുള്ളൂ . അതിനു ശേഷമേ തെരഞ്ഞെടുപ്പിൽ വിജയവുംമറ്റും പ്രതീക്ഷിക്കേണ്ടൂ .

Stories you may like

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

https://www.facebook.com/somasekharantr.nil/posts/586838848958980

Tags: BJPKerala Elections 2021Facebook InSomasekharan T R
Share11
Tweet
Send
Share

Latest stories from this section

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

‘അമ്മയ്ക്ക് ഒരു സ്‌പെഷ്യൽ കോടതി തന്നെ വേണ്ടിവരുമല്ലോ!’: സിനിമാ താരങ്ങളുടെ കേസുകളിൽ കടുപ്പിച്ച് ഹൈക്കോടതി; രൂക്ഷവിമർശനം

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നിരീശ്വരവാദി പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെൺകുട്ടികൾ, അവരെ മനസിലാക്കാൻ സംഘടനകൾക്ക് കഴിയുന്നില്ല’: മന്ത്രി കെ.എം. ഷാജി

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു; സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു; സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

Latest News

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

‘അമ്മയ്ക്ക് ഒരു സ്‌പെഷ്യൽ കോടതി തന്നെ വേണ്ടിവരുമല്ലോ!’: സിനിമാ താരങ്ങളുടെ കേസുകളിൽ കടുപ്പിച്ച് ഹൈക്കോടതി; രൂക്ഷവിമർശനം

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നിരീശ്വരവാദി പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെൺകുട്ടികൾ, അവരെ മനസിലാക്കാൻ സംഘടനകൾക്ക് കഴിയുന്നില്ല’: മന്ത്രി കെ.എം. ഷാജി

പൈനാപ്പിളിന്റെ വില അറിഞ്ഞാൽ ഞെട്ടും ; സർവകാല റെക്കോഡിൽ

പൈനാപ്പിൾ കഴിക്കുമ്പോൾ നാക്ക് നീറുന്നത് എന്തുകൊണ്ട്? വായിൽ ഈ വികൃതി കാട്ടുന്ന ആ രഹസ്യം ഇതാണ്!

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies