ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കടപ്പയില്‍ ശനിയാഴ്ച രാവിലെ ചുണ്ണാമ്പുകല്ല് ക്വാറിയിലുണ്ടായ സ്ഫോടനത്തില്‍ 10 പേർ മരണമടഞ്ഞു. ക്വാറിയില്‍ നിരവധിപേര്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം. ക്വാറിയില്‍ തൊഴിലെടുക്കുന്നവരാണ് മരിച്ചവര്‍. ക്വാറിയിലെ പാറയില്‍ സ്ഫോടക വസ്തുക്കള്‍ നിറക്കുന്നതിനിടെയാണ് അപകടം.
അപകടത്തില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി നടുക്കം രേഖപ്പെടുത്തി. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. മരിച്ചവരുടെ ബന്ധുക്കളെ ദുഃഖം അറിയിക്കുകയും ചെയ്തു.











