ഡൽഹി: ഡിആർഡിഒ വികസിപ്പിച്ചെടുത്ത കൊവിഡ് മരുന്നിന് ഡിസിജിഐ അംഗീകാരം നൽകി. അടിയന്തര ഘട്ടത്തിലെ ഉപയോഗത്തിനാണ് അനുമതി നൽകിയിരിക്കുന്നത്.
2-ഡിജി എന്ന മരുന്നിനാണ് ഉപയോഗാനുമതി ലഭിച്ചിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോക്ടർ റെഡ്ഡീസ് ലബോറട്ടറീസിന്റെ സഹകരണത്തോടെയാണ് മരുന്ന് നിർമ്മിച്ചിരിക്കുന്നത്.
ലളിതമായി നിർമ്മിക്കാൻ സാധിക്കുന്ന, ഉള്ളിൽ കഴിക്കാവുന്ന മരുന്നാണ് 2-ഡിജി. ഇതുപയോഗിച്ച രോഗികളിൽ ആർടി-പിസിആർ പരിശോധനയിൽ അതിവേഗം നെഗറ്റീവ് കാണിച്ചിരുന്നു. രോഗികളിൽ അതിവേഗം രോഗമുക്തി ഉണ്ടായതായും ഡിആർഡിഒ വ്യക്തമാക്കി.
സാഷെ രൂപത്തിൽ പൊടിയായി ലഭിക്കുന്ന മരുന്ന് വെള്ളത്തിൽ കലക്കിയാണ് ഉപയോഗിക്കേണ്ടത്. വൈറസ് ബാധിതമായ കോശങ്ങളിൽ അടിയുന്ന മരുന്ന് വൈറസിന്റെ വർദ്ധനവ് തടയുമെന്നാണ് വിശദീകരണം.
അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വർദ്ധിക്കുകയാണ്. മെയ് 4ന് രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടിരുന്നു.
Discussion about this post