കൊച്ചി: റോഷിന്റെ ആന്റിബോഡി കോക്ടെയ്ല്‍ ഇന്ത്യയില്‍ അടിയന്തിരാവശ്യത്തിന് ഉപയോഗിക്കാന്‍ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ്സ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെ അംഗീകാരം. കോവിഡ്-19 ഇടത്തരവും മിതമായതുമായ, ഉയര്‍ന്ന അപകടസാധ്യതയുള്ള രോഗികളില്‍ ചികിത്സയ്ക്കായി റോഷിന്റെ കാസിറിവിമാബും ഇംഡെവിമാബും ഉപയോഗിക്കാം. പാന്‍-ഇന്ത്യ വിതരണത്തിനായി റോഷ് സിപ്ലയുമായി പങ്കാളികളായി.
12 വയസോ അതില്‍ കൂടുതലോ ഉള്ള കുട്ടികളിലും മുതിര്‍ന്നവരിലും (കുറഞ്ഞത് 40 കിലോഗ്രാം ഭാരമുള്ളവരില്‍) ഉയര്‍ന്ന അപകടസാധ്യതയുള്ളവരുടെ അവസ്ഥ വഷളാകാതിരിക്കാന്‍, കൊറോണ വൈറസ് രോഗ ചികിത്സയ്ക്കായി ആന്റിബോഡി കോക്ടെയ്ല്‍ നല്‍കാനാണ് അനുമതിയുള്ളത്. രോഗം മൂര്‍ച്ഛിക്കാതിരിക്കാന്‍ ഇത് സഹായിക്കും.
ഉയര്‍ന്ന അപകടസാധ്യതയുള്ള, ആശുപത്രിയില്‍ പ്രവേശിപ്പിക്കാത്ത കോവിഡ്-19 രോഗികളില്‍ (ഔട്ട്പേഷ്യന്റ്സ്) നടത്തിയ മൂന്നാംഘട്ട ആഗോള പരീക്ഷണം വിജയിച്ചതായി 2021 മാര്‍ച്ച് 23 ന് റോഷ് പ്രഖ്യാപിച്ചിരുന്നു. പ്ലാസിബോയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാസിറിവിമാബും ഇംഡെവിമാബും ആശുപത്രിയില്‍ അഡ്മിറ്റാവുന്നതിന്റെയും മരണത്തിന്റെയും സാധ്യത 70 ശതമാനം കുറച്ചതായും രോഗലക്ഷണങ്ങളുടെ ദൈര്‍ഘ്യം നാല് ദിവസമായി കുറച്ചതായും കണ്ടെത്തി.
ഇന്ത്യയില്‍ കോവിഡ്-19 അണുബാധകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനും ആരോഗ്യസംരക്ഷണ സംവിധാനങ്ങളില്‍ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ റോഷ് പ്രതിജ്ഞാബദ്ധമാണ്. കോവിഡ്-19 നെതിരെയുള്ള പോരാട്ടത്തിലും ഉയര്‍ന്ന അപകടസാധ്യതയുള്ള രോഗികളുടെ അവസ്ഥ വഷളാകുന്നതിനുമുമ്പ് ചികിത്സിക്കുന്നതിലും കാസിറിവിമാബ്, ഇംഡെവിമാബ് തുടങ്ങിയ ആന്റിബോഡി കോക്ടെയിലുകളെ ആശ്രയിക്കാവുന്നതാണ്. കാസിറിവിമാബിനും ഇംഡെവിമാബിനും ഇയുഎ അനുവദിച്ചതിന് സിഡിഎസ്സിഒയോട് ഞങ്ങള്‍ നന്ദി പറയുന്നു.
കോവിഡ്-19 നുള്ള ഈ ഔട്ട്പേഷ്യന്റ് ചികിത്സ ഇപ്പോള്‍ നടക്കുന്ന വാക്സിനേഷന് ഡ്രൈവിന് പൂരകമാകുമെന്നും ഇന്ത്യയിലെ പാന്‍ഡെമിക്കിനെതിരായ ഞങ്ങളുടെ പോരാട്ടത്തെ പിന്തുണയ്ക്കുമെന്നും റോഷ് ഫാര്‍മ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ വി. സിംസണ്‍ ഇമ്മാനുവല്‍ പറഞ്ഞു.
രാജ്യത്തുടനീളമുള്ള വിതരണത്തിന്റെ കരുത്ത് വര്‍ധിപ്പിച്ച് സിപ്ല ഇന്ത്യയില്‍ ഉല്‍പ്പന്നം വിപണനം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യും. പ്രമുഖ ആശുപത്രികളിലൂടെയും കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലൂടെയും മരുന്ന് ലഭ്യമാക്കും.
Discussion about this post