ഹിമാചല്‍ പ്രദേശിലേക്ക് പ്രവേശിക്കാന്‍ പ്രമുഖ വ്യക്തികളുടെ പേരില്‍ വ്യാജ ഇ- പാസ് നേടിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മുന്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്, നടന് അമിതാഭ് ബച്ചന് എന്നിവരുടെ പേരിലുള്ള വ്യാജ ഇ-പാസുകളാണ് പൊലീസ് കണ്ടെടുത്തത്. ഇത്തരത്തില്‍ വ്യാജ പാസ് നേടിയവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്ന് ഷിംല പൊലീസ് പറഞ്ഞു.
ട്രംപിന്റെയും ബച്ചന്റെയും പേരില്‍ സ്വന്തമാക്കിയ രണ്ട് ഇ – പാസിലും ഒരേ മൊബൈല്‍ നമ്പറും ആധാര്‍ നമ്പറുമാണ് നല്‍കിയിരിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ഐടി വിഭാഗം പൊലീസിനു പരാതി നല്കി. തുടര്‍ന്നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
കോവിഡ് പശ്ചാത്തലത്തില്‍ ഏപ്രില്‍ 27 മുതല്‍ സംസ്ഥാനത്തേക്കു പ്രവേശിക്കേണ്ടവര്‍ക്ക് ഇ-പാസുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. പക്ഷെ വ്യാജവിവരങ്ങള്‍ നല്കി പലരും പാസ് കൈക്കലാക്കുന്നതായാണ് റിപ്പോര്‍ട്ട്.
Discussion about this post