ഡൽഹി: കോവിഡ് വാക്സീന് ജിഎസ്ടി (ചരക്കുസേവന നികുതി) ഒഴിവാക്കിയാൽ തിരിച്ചടിയായേക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു . ഇതു വാക്സീന്‍ വില കൂടാന്‍ കാരണമാകാം. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ആനുകൂല്യം ലഭ്യമാകില്ലെന്നും ധനമന്ത്രി പറഞ്ഞു.
വാക്സീൻ ജിഎസ്ടി വരുമാനത്തിന്റെ 70 ശതമാനം ലഭിക്കുന്നത് സംസ്ഥാനങ്ങൾക്കാണ്. ചികിത്സയ്ക്കു വേണ്ട 23 ഉൽപന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കിയെന്നും ധനമന്ത്രി വ്യക്തമാക്കി.










