Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ഇന്ത്യയിൽ ഇപ്പോൾ പടരുന്ന കോവിഡ് വകഭേദം യഥാർഥ വൈറസിനേക്കാൾ അപകടകാരി; വാക്സീൻ സുരക്ഷയെ വരെ മറികടക്കുന്നത്;’ഡബ്ല്യുഎച്ച്ഒ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ

by Brave India Desk
May 10, 2021, 09:09 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ജനീവ : ഇന്ത്യയിൽ ഇപ്പോൾ പടരുന്ന കോവിഡ് വകഭേദം അതിതീവ്ര വ്യാപനശേഷി ഉള്ളതാണെന്നും ഒരുപക്ഷേ വാക്സീൻ സുരക്ഷയെ വരെ മറികടക്കാൻ കഴിവുള്ളതുമാണെന്ന് ലോകാരോഗ്യ സംഘടനയിലെ (ഡബ്ല്യുഎച്ച്ഒ) മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ പറഞ്ഞു. ഇപ്പോൾ ഇന്ത്യയിലെ രോഗികളിൽ കാണുന്ന ലക്ഷണങ്ങൾ, പെട്ടെന്നു വ്യാപിക്കുന്ന വൈറസ് വകഭേദത്തിന്റെ സൂചനയാണ് നൽകുന്നതെന്ന് സൗമ്യ വ്യക്തമാക്കി.

കൊറോണ വൈറസിന്റെ ഇന്ത്യൻ ഇനം (ബി.1.617) തന്നെയാണ് ഇപ്പോഴത്തെ തരംഗത്തിനുള്ള പ്രധാന കാരണം. 17 രാജ്യങ്ങളിൽ ബി.1.617 കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കഴിഞ്ഞ മാസം അവസാനം അറിയിച്ചിരുന്നു. ബി.1.617ന്റെ തന്നെ 3 വകഭേദങ്ങൾ (ബി.1.617.1, ബി.1.617.2, ബി.1.617.3) ഇന്ത്യയിൽ കാണുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വ്യാപനമുണ്ടായ മഹാരാഷ്ട്രയിലെ രോഗികളിൽ 50% പേരിൽ ഇതു കണ്ടെത്തി. കഴിഞ്ഞ ഡിസംബർ 20നാണ് ബി.1.617 ഇന്ത്യയിൽ ആദ്യം കണ്ടെത്തിയത്.

Stories you may like

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

തീവ്രവ്യാപനശേഷി ഉണ്ടെങ്കിലും ‘വേരിയന്റ് ഓഫ് കൺസേൺ’ എന്ന പട്ടികയിൽ ഡബ്ല്യുഎച്ച്ഒ ഇതുവരെ ഇന്ത്യൻ വകഭേദത്തെ ഉൾപ്പെടുത്തിയിട്ടില്ല. യഥാർഥ വൈറസിനേക്കാൾ അപകടകരമാണെന്നും വാക്സീൻ സുരക്ഷയെ പോലും മറികടന്നേക്കും എന്നു സൂചിപ്പിക്കുന്നതാണ് ‘വേരിയന്റ് ഓഫ് കൺസേൺ’ എന്ന ലേബൽ. യുഎസും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ബി.1.617 വകഭേദത്തെ ഈ പട്ടികയിൽ ഉൾപ്പെടുത്തി കഴിഞ്ഞു.

ഡബ്ല്യുഎച്ച്ഒയും ഉടൻ തന്നെ അവരുടെ പാത പിന്തുടർന്നേക്കുമെന്ന് സൗമ്യ സ്വാമിനാഥൻ പറയുന്നു. ‘ബി.1.617 യഥാർഥത്തിൽ ഉത്കണ്ഠ ഉളവാക്കുന്ന വകഭേദം തന്നെയാണ്. കാരണം, ഇതിന്റെ ചില പരിവർത്തനങ്ങൾ വ്യാപനശേഷം വളരെയധികം വർധിപ്പിക്കുന്നതാണ്. മാത്രമല്ല, പ്രതിരോധ കുത്തിവയ്പ്പിലൂടെയോ അല്ലെങ്കിൽ സ്വാഭാവിക അണുബാധയിലൂടെയോ ഉണ്ടാകുന്ന ആന്റിബോഡികളെ പ്രതിരോധിക്കാൻ ഇതിനു സാധിച്ചേക്കും.’– സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

എന്നാൽ ഇന്ത്യൻ വകഭേദത്തെ മാത്രം ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥയ്ക്കു പഴിക്കാൻ സാധിക്കില്ലെന്നും സൗമ്യ ചൂണ്ടിക്കാട്ടി. പ്രതിരോധ പ്രവർത്തനങ്ങളിൽ ഉണ്ടായ വീഴ്ച രണ്ടാം തരംഗത്തിന് വലിയൊരു കാരണമായി. കോവിഡ് വ്യാപനം അവസാനിച്ചു എന്ന രീതിയിലുള്ള ആളുകളുടെ പെരുമാറ്റമാണ് ഈ സാഹചര്യത്തിലേക്ക് ഇന്ത്യയെ കൊണ്ടെത്തിച്ചത്.

ഇന്ത്യ പോലെ, വൻ ജനസംഖ്യയുള്ള രാജ്യത്ത് രോഗവ്യാപനം കൈവിട്ടു പോയതിന്റെ പ്രത്യാഘാതമാണ് ഇപ്പോൾ കാണുന്നതെന്ന് സൗമ്യ സ്വാമിനാഥൻ പറഞ്ഞു. പ്രതിദിന രോഗികളുടെ എണ്ണം നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമായിരുന്നു. എന്നാൽ നിയന്ത്രിക്കാൻ സാധിക്കാത്ത വിധം രോഗികളുടെ എണ്ണം കൂടി. വ്യാപനവും അപ്പോൾ ആനുപാതികമായി വർധിക്കും. വാക്സിനേഷനിലൂടെ മാത്രം ഈ സ്ഥിതി മറികടക്കാൻ സാധിക്കില്ലെന്നും അവർ വ്യക്തമാക്കി.

ലോകത്ത് ഏറ്റവുമധികം വാക്സീൻ ഉൽപാദിപ്പിക്കുന്ന രാജ്യമായ ഇന്ത്യ, 130 കോടിയിലധികം ജനങ്ങളിൽ ഇതുവരെ രണ്ടു ശതമാനത്തോളം ആളുകളിൽ മാത്രമാണ് കുത്തിവയ്പെടുത്തത്. മാസങ്ങൾ അല്ലെങ്കിൽ വർഷങ്ങൾ എടുക്കും 70–80% ആളുകൾക്ക് വാക്സീൻ നൽകാൻ. അതുകൊണ്ടു തന്നെ പൊതുജനാരോഗ്യം പരിപാലിക്കുക, മറ്റു സാമൂഹിക നടപടികൾ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങളാണ് കോവിഡ് വ്യാപനം കുറയ്ക്കാൻ കൂടുതൽ ഉചിതം.

വ്യാപനം വർധിക്കുന്നതിനനുസരിച്ച് കൂടുതൽ വൈറസ് വകഭേദങ്ങൾ ഉണ്ടാകാനും സാധ്യത കൂടുതലാണ്. നിലവിലെ വാക്സീനുകൾ ആ വകഭേദങ്ങൾക്ക് എത്രത്തോളം ഫലപ്രദമാണെന്ന് കണ്ടുതന്നെ അറിയണമെന്നും അവർ വ്യക്തമാക്കി.

Tags: covid 19 second waveB1617 virusWHO
Share38
Tweet
Send
Share

Latest stories from this section

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

Latest News

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies