Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഓൺലൈൻ വായ്പാ തട്ടിപ്പ്; ചൈനീസ് കമ്പനികളുടെ കോടിക്കണക്കിന് രൂപ കണ്ടുകെട്ടിഎൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

by Brave India Desk
May 12, 2021, 09:03 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: ഓൺലൈൻ വഴി വായ്പ നൽകി ഇന്ത്യക്കാരിൽ നിന്നും കൊള്ളപ്പലിശ ഈടാക്കി വന്നിരുന്ന ചൈനീസ് കമ്പനികൾക്ക് പൂട്ടിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചൈനീസ് കമ്പനികളുടെയും ഇവരുടെ ഇന്ത്യൻ പങ്കാളികളുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ഇത്തരത്തിൽ സൂക്ഷിച്ചിരുന്ന 76.67 കോടി രൂപ ഇഡി കണ്ടുകെട്ടി.

വായ്പ നൽകിയ ശേഷം റിക്കവറി വിഭാഗം ഭീഷണിപ്പെടുത്തുന്നതായും സാമൂഹിക മാധ്യമങ്ങൾ വഴി അപമാനിക്കുന്നതായും കാട്ടി കഴിഞ്ഞ ജനുവരിയിൽ നിരവധി പേർ പരാതിയുമായി രംഗത്ത് വന്നിരുന്നു. ഇത്തരം സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത നിരവധി യുവാക്കൾ മാനഹാനി ഭയന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആത്മഹത്യ ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ഇഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Stories you may like

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

മാഡ് എലിഫന്റ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്, ബാര്യോനിക്സ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്, ക്ലൗഡ് അറ്റ്ലസ് ഫ്യൂച്ചർ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി ചൈനീസ് എൻ ബി എഫ് സികൾ നിയന്ത്രിക്കുന്ന കമ്പനികൾക്കെതിരെയാണ് ഇഡി നടപടി. ചൈനീസ് ഓഹരി പങ്കാളിത്തമുള്ള ചില ഇന്ത്യൻ കമ്പനികൾക്കെതിരെയും നടപടിയുണ്ട്.

ചൈനീസ് ലോൺ ആപ്പുകൾ ഉപഭോക്താക്കൾക്ക് വായ്പ നൽകിയിരുന്നത് ക്രമവിരുദ്ധമായ നടപടികളിലൂടെ കൊള്ളപ്പലിശ ഈടാക്കിയായിരുന്നു എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

ഉപഭോക്താക്കളെ അപമാനിക്കുന്ന ഓൺലൈൻ ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ കർശന നടപടികളുമായി റിസർവ് ബാങ്കും രംഗത്തെത്തിയിരുന്നു. മൊബൈൽ ആപ്പുകൾ വഴി നൽകുന്ന തത്സമയ ലോണുകളുടെ ഫണ്ടിന്റെ സ്രോതസ് അന്വേഷിക്കും. നിയമ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാതെ ഇത്തരം ആപ്പുകളിലേക്ക് പണം ലഭ്യമാക്കുന്നതിനും പിൻവലിക്കുന്നതിനും ബാങ്കുകൾ അനുമതി നൽകിയിട്ടുണ്ടോയെന്നും റിസർവ് ബാങ്ക് അന്വേഷിക്കും.

മൊബൈൽ ആപ്പുകൾക്ക് ബാങ്കുകൾ വായ്പ നൽകിയിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ കൃത്യമായ നടപടി ക്രമങ്ങൾ പാലിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി നേരിട്ടോ അല്ലാതെയോ വായ്പകൾ നൽകുന്നുണ്ടെങ്കിൽ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരിക്കണമെന്നാണ് ബാങ്കുകൾക്കും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും നേരത്തെ ആർബിഐ നിർദ്ദേശം നൽകിയിരുന്നു. 2020 ജൂണിൽ ഇത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ റിസർവ് ബാങ്ക് പുറത്തിറക്കിയിരുന്നു.

മൊബൈൽ ആപ്പുകൾ വഴി ലോൺ നൽകി വഞ്ചിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് റിസർവ് ബാങ്ക് കർശന നടപടിക്ക് ഒരുങ്ങുന്നത്. വായ്പാ തിരിച്ചടവ് മുടങ്ങുന്ന ഉപഭോക്താക്കളുടെ മൊബൈൽ വിവരങ്ങൾ ചോർത്തി അതുപയോഗിച്ച് അവരുടെ കോൺടാക്ട് ലിസ്റ്റിൽ ഉള്ളവരെ വിളിച്ച് ഭീഷണിപ്പെടുത്തകയും അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നതായി വ്യാപകമായി പരാതികൾ ഉയർന്നിരുന്നു. ഇത് മൂലം നിരവധി ചെറുപ്പക്കാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യവും ഉണ്ടായിരുന്നു.

വായ്പയ്ക്ക് അപേക്ഷിച്ചാല്‍ മൊബൈല്‍ ഫോണിലെ ഫോട്ടോകളും ഫോണ്‍ബുക്കും അടക്കം സ്വകാര്യ വിവരങ്ങളെല്ലാം തന്നെ ആപ്പ് ചോർത്തും. തിരിച്ചടവ് വൈകിയാൽ കോൺടാക്ട് ലിസ്റ്റിലുള്ള എല്ലാവർക്കും മെസേജ് ചെല്ലും. ആൾ തട്ടിപ്പുകാരനാണെന്നത് മുതൽ പെൺ വാണിഭക്കാരനാണെന്നു വരെ അപവാദ പ്രചാരണം നടത്തും. പലരും ഇന്ത്യയിൽ ഇതിൽ കുടുങ്ങി ആത്മഹത്യ ചെയ്തു കഴിഞ്ഞു. വായ്പയെടുക്കുന്നവരെ മാത്രമല്ല, വ്യക്തിബന്ധമുള്ള മറ്റുള്ളവരെ കൂടി അപഹസിക്കാനും ഭീഷണിപ്പെടുത്താനും ഇവർ മടിച്ചിരുന്നില്ല.

വായ്പയെടുത്തവരില്‍ ഒരാളുടെ ഫോണില്‍ തന്റെ നമ്പര്‍ സേവ് ചെയ്തിരുന്നത് കൊണ്ടു മാത്രം ഭീഷണി നേരിടേണ്ടിവന്ന ഹതഭാഗ്യരും ഈ കൂട്ടത്തിലുണ്ട്. കോവിഡുകാലത്ത് വരുമാനംമുട്ടി ഒരുഗതിയുമില്ലാതെ വലഞ്ഞ ആയിരങ്ങള്‍ ഈ ഓണ്‍ലൈന്‍ വായ്പാക്കൊള്ളയ്ക്ക് ഇരകളായി ജീവിതം വഴിമുട്ടിനില്‍ക്കുകയാണ്. 5000ന്റെ ലോണ്‍ തീര്‍ക്കാന്‍ 3000ന്റെ മൂന്ന് ലോണെടുക്കേണ്ടിവന്നവരും ഒരു ലക്ഷം എടുത്തിട്ട് ഇപ്പോള്‍ മൂന്നരലക്ഷം അടച്ചുകഴിഞ്ഞവരും തട്ടിപ്പിനിരകളായവരിൽ ഉണ്ട്.

Tags: Online Loan AppschinaED
Share20
Tweet
Send
Share

Latest stories from this section

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies