ഇസ്രയേല്‍ -പലസ്തീന് സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇസ്രയേലിന് പിന്തുണയറിയിച്ച് നടി കങ്കണ റണാവത്ത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
ആനന്ദ് രങ്കനാഥന്റെ ട്വീറ്റാണ് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. അമേരിക്കയുടെ എതിര്‍പ്പ് പോലും വകവയ്ക്കാതെ, വേണ്ട സമയത്ത് ഇന്ത്യക്ക് വേണ്ടി ഇസ്രയേല്‍ ആയുധങ്ങള്‍ എത്തിച്ച് നൽകിയതടക്കമുള്ള കാര്യങ്ങളാണ് ട്വീറ്റില്‍ പറയുന്നത്.
കൊവിഡ് മൂലം ബുദ്ധിമുട്ടുന്ന ഇന്ത്യയ്ക്ക് വേണ്ടി മെഡിക്കല്‍ സംവിധാനങ്ങള്‍ എത്തിക്കാനും ഇസ്രയേല്‍ ഒപ്പം നിന്നിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. ഇന്ത്യ ഇസ്രയേലിനൊപ്പം, വേണ്ട സമയത്ത് സഹായിച്ച ഇസ്രയേലിന് നന്ദി എന്ന് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Discussion about this post