Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

കൊറോണ വൈറസ് കമ്യൂണിസ്റ്റ് ചൈനയുടെ ജൈവായുധം: വ്യക്തമായ തെളിവുകൾ പുറത്ത്.

ബ്രേവ് ഇന്ത്യ ന്യൂസ് ഡെസ്ക് റിപ്പോർട്ട്

by Brave India Desk
May 12, 2021, 03:01 pm IST
in Defence, International, Health
Share on Facebook
Tweet
WhatsApp
Telegram

കൊറോണ വൈറസ് കമ്യൂണിസ്റ്റ് ചൈനയുടെ ജൈവായുധം: വ്യക്തമായ തെളിവുകൾ പുറത്ത്.

കൊറോണ വൈറസ് കമ്യൂണിസ്റ്റ് ചൈന ലോകരാജ്യങ്ങളെ മുഴുവൻ തകർക്കാൻ കണ്ടെത്തിയ ജൈവായുധമാണെന്നതിന് വ്യക്തമായ തെളിവുകൾ പുറത്ത്.

Stories you may like

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയുടെ പീപ്പീൾസ് ലിബറേഷൻ ആർമി ശാസ്ത്രജ്ഞരും ചൈനയിലെ ആരോഗ്യഗവേഷകരും ചേർന്ന് 2015ൽ തന്നെ പുറത്തിറക്കിയ ഒരു പുസ്തകത്തിലും പ്രബന്ധത്തിലും സാർസ് കൊറോണ വൈറസുകളെ ജൈവായുധമെന്ന നിലയിൽ ഉപയോഗിക്കാൻ പദ്ധതിയിട്ടതായാണ് ആസ്ട്രേലിയലെ ഏറ്റവും പ്രധാന മാദ്ധ്യമങ്ങളിലൊന്നായ സ്കൈ ഓസ്ട്രേലിയ കണ്ടെത്തിയത്. ഈ പ്രബന്ധം അതീവ രഹസ്യമായതുകൊണ്ടും ചൈനീസ് ഭാഷയിലായതിനാലും പുറം ലോകം അറിഞ്ഞിരുന്നില്ല.

ദി ഓസ്ട്രേലിയൻ, സ്കൈ ഓസ്ട്രേലിയ തുടങ്ങിയ പ്രധാന മാദ്ധ്യമങ്ങളിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകയായ ഷാരി മാർക്സന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഞെട്ടിയ്ക്കുന്ന ഈ പുതിയ വിവരങ്ങൾ പുറത്ത് വന്നത്.

സാർസ് കൊറോണ വൈറസുകൾ “ജനിതക ആയുധങ്ങളിലെ ഒരു പുതുയുഗം“ ആയിരിയ്ക്കുമെന്നാണ് ആ പ്രബന്ധത്തിൽ പറഞ്ഞിരിയ്ക്കുന്നത്. സാർസ് കൊറോണ വൈറസുകളെ കൃത്രിമമായി രൂപവ്യത്യാസം വരുത്തി മനുഷ്യനിൽ വലിയതോതിൽ പടരുന്ന രീതിയിൽ ഉപയോഗിക്കാം എന്നാണ് ആ പ്രബന്ധത്തിൽ പറയുന്നതെന്ന് സ്കൈ റിപ്പോർട്ട് ചെയ്യുന്നു.

ചൈനീസ് ബ്യൂറോ ഓഫ് എപിഡമിക് പ്രിവൻഷൻ എന്ന ചൈനീസ് കമ്യൂണിസ്റ്റ് ഗവണ്മെന്റ് സ്ഥാപനത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറായ ലീ ഫെംഗ് ആണ് ഈ പ്രബന്ധം എഴുതിയിരിയ്ക്കുന്നതിൽ ഒരാൾ. ഈ പ്രബന്ധത്തിന്റെ എഡിറ്റർ ഇൻ ചീഫ് ചൈനീസ് ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള സാർസ് എപിഡമിക് എക്സ്പെർട്ട് ഗ്രൂപ്പിന്റെ തലവനായ ഷൂ ദെഷാങ് ആണ്. ഇയാൾ ചൈനീസ് മിലിറ്ററി കമ്മീഷന് ഇരുപത്തിനാല് തവണയാണ് ഈ വിഷയത്തിൽ റിപ്പോർട്ട് തയ്യാറാക്കി നൽകിയത്. അതോടൊപ്പം  ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റിക്കായി മൂന്നു അതിപ്രധാന റിപ്പോർട്ടുകളും അയാൾ എഴുതിത്തയ്യാറാക്കി നൽകിയിട്ടുണ്ട്.

ഈ പ്രബന്ധത്തിൽ ഈ സാർസ് കൊറോണ വൈറസിനെ ജൈവായുധമായി ഉപയോഗിക്കുക മാത്രമല്ല, എങ്ങനെ ഫലപ്രദമായി പരമാവധി പേരിലേക്ക് പടർത്തണമെന്നതിനും വ്യക്തമായ നിർദ്ദേശങ്ങളുണ്ട്. ഫ്രീസ് ഡ്രൈ ചെയ്യാനാകുന്ന ഈ രോഗാണുക്കളെ വായുവഴി പെട്ടെന്ന് പടർത്താനാകുമെന്നും തീവ്രമായ സൂര്യരശ്മികളില്ലാത്ത സന്ധ്യാ സമയത്തോ മഴമേഘങ്ങൾ നിറഞ്ഞ സമയത്തോ പൊടി നിറഞ്ഞ അന്തരീക്ഷത്തിലോ ഇതിനെ ആയുധമായി ഉപയോഗിക്കണമെന്നും പ്രബന്ധത്തിലുണ്ട്.

അതിലുപരിയായി ഞെട്ടിയ്ക്കുന്ന മറ്റു വിവരങ്ങളും ഈ പ്രബന്ധത്തിൽ പറയുന്നുണ്ട്. രോഗാണുക്കൾ പടരുന്നതോടെ ജനങ്ങൾ കൊല്ലപ്പെടുന്നതിനൊപ്പം ആ പടരുന്ന രാജ്യങ്ങളിലെ വൈദ്യ സംവിധാനങ്ങൾ തകർന്നടിയുമെന്നും ആ ആഘാതത്തിൽ നിന്ന് അവയ്ക്ക് കരകയറാനാകില്ലെന്നും പ്രബന്ധത്തിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇന്ത്യയിലുൾപ്പെടെ നടക്കുന്ന കാര്യങ്ങളാണിത്. ക്വാറന്റീൻ, ഒറ്റയ്ക്ക് ജീവിയ്ക്കൽ എന്നിവ നിർബന്ധിതമാകുന്നതോടെ അതാത് രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥ കൂടി തകർന്നടിയുമെന്നും ചൈനീസ് കമ്യൂണിസ്റ്റ് ഗവണ്മെന്റ് 2015ൽ തന്നെ പ്രവചിച്ചിട്ടുണ്ട്. ഒരു ബോംബാക്രമണത്തിൽ ഉണ്ടാകുന്നതിനേക്കാൾ നീണ്ടുനിൽക്കുന്ന ആഘാതം ജൈവായുധങ്ങളുപയോഗിച്ച് ഉണ്ടാക്കാനാകുമെന്നാണ് അവർ പ്രവചിച്ചിരിക്കുന്നത്.

ശാരീരികമായ പ്രശ്നങ്ങൾ മാത്രമല്ല, ഈ ജൈവായുധങ്ങൾ ഉണ്ടാക്കുന്ന മാനസിക ആഘാതവും അതീവ തീവ്രമായിരിയ്ക്കുമെന്നും ഈ പ്രബന്ധത്തിൽ പറയുന്നു. മനുഷ്യർ അനേകകാലം ഭീതിയിൽ കഴിയുമെന്നും പലർക്കും മാനസികനില തന്നെ തെറ്റുമെന്നും അവർ പറയുന്നു.

‘ദി അൺനാച്ചുറൽ ഒറിജിൻ ഓഫ് സാർസ് ആൻഡ് ന്യൂ സ്പീഷീസ് ഓഫ് മാൻ–മെയ്ഡ് വൈറസസ് ഏസ് ജനറ്റിക് ബയോവെപ്പൺസ്’ എന്നാണ് ഈ ചൈനീസ് പ്രബന്ധത്തിന്റെ പേർ. 2015ൽ തന്നെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയ്ക്കും പീപ്പിൾ ലിബറേഷൻ ആർമിയ്ക്കും വേണ്ടി തയ്യാറാക്കിയ  ഈ പ്രബന്ധത്തിന്റെ ചീഫ് എഡിറ്റർ ഷൂ ദെഷാങ് ചൈനയിലെ ഏറ്റവും വലിയ ആരോഗ്യ ഗവേഷകരിൽ ഒരാളാണ്. ചൈനീസ് മിലിറ്ററി മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ഉൾപ്പെടെ പ്രൊഫസർ ആയ അയാൾ അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കണ്ട്രോളിൽ മുൻപ് പണിയെടുത്തിട്ടുണ്ട്. ഇയാൾ പോസ്റ്റ് ഡോക്ടറൽ ബിരുദം നേടിയത് അമേരിക്കയിൽ നിന്നാണ്.

അമേരിക്കയിലേതുൾപ്പെടെയുള്ള പൊതുജനാരോഗ്യസംവിധാനങ്ങളെ അടുത്തറിയാവുന്ന ഷൂ ദെഷാങ് ന്റെ നേതൃത്വത്തിൽ ലോകത്തിനെതിരേ കമ്യൂണിസ്റ്റ് ചൈന നടത്തിയ ഒരു ജൈവായുധ ആക്രമണമായിരുന്നോ കോവിഡ് 19 എന്നാണ് ഇപ്പോൾ ചോദ്യമുയരുന്നത്.

വളരെ നാടകീയമായി ചൈനയിൽ കോവിഡ് 19  നിയന്ത്രണത്തിയെന്ന അവകാശവാദങ്ങൾ കൂടിയാകുമ്പോൾ ചൈനയുടെ ചതിയാണോ കോവിഡ് 19 എന്ന സംശയത്തിന് പുതിയ തെളിവുകൾ കൂടി ലഭിയ്ക്കുകയാണ്. ഇന്ത്യയിലേതുൾപ്പെടെയുള്ള കോവിഡ് നാശനഷ്ടങ്ങൾ ചൈനയുടെ ജൈവായുധപ്രയോഗമാണെങ്കിൽ മനുഷ്യരാശിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാണ് കമ്യൂണിസ്റ്റ് ചൈന എന്ന് പറയേണ്ടിവരുമെന്ന് പൊതുജനാരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഈ തെളിവുകൾ വിശകലനം ചെയ്തു വരികയാണ്.

Tags: chinaSARS Corona VirusBio WeaponCOVID ChinaCOVID Origin
Share42
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

Latest News

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies