ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി മുന്‍ എം.എല്‍.എ ജര്‍നൈല്‍ സിങ് (47) കോവിഡ് ബാധിച്ച് മരിച്ചു. ഏപ്രില്‍ അവസാനവാരമാണ് രജൗറി ഗാര്ഡന് മുന്‍ എം.എല്‍.എ കൂടിയായ ജര്‍നൈല്‍ സിങ്ങിന് കോവിഡ് ബാധിച്ചത്. തുടര്‍ന്ന് രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.
തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന് നെഞ്ചില്‍ അണുബാധ കൂടുകയും നില ഗുരുതരമാകുകയും ചെയ്തിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സിങ്ങിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
”ജര്‍നൈല്‍ സിങ്ങിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നു. സമൂഹത്തിനായുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്നെന്നും ഓര്‍ക്കപ്പെടും” കെജ്രിവാള് കുറിച്ചു
2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രജൗറി ഗാര്‍ഡനില്‍ നിന്ന് മത്സരിച്ചാണ് സിങ് വിജയിച്ചത്. എന്നാല്‍ 2017ല്‍ എം.എല്‍.എ സ്ഥാനം രാജിവെച്ച് പഞ്ചാബിലെ ലാംബി സീറ്റില്‍ നിന്നും മുന്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
കഴിഞ്ഞ ആഗസ്റ്റില്‍ ആക്ഷേം നിറഞ്ഞ പോസ്റ്റ് ഫേസ്ബുക്കില്‍ പങ്കുവെച്ചതിന് സിങ്ങിനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു.
Discussion about this post