Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘കഴുതയെപ്പോലെ കരഞ്ഞു തീർക്കുകയാണ്, നാവിൽ ആണി അടിക്കേണ്ടി വരും’; ജി. സുധാകരനെതിരെ സിപിഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി

by Brave India Desk
Jul 11, 2026, 09:46 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ഒരിടവേളയ്ക്ക് ശേഷം ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയതയും ചേരിപ്പോരും വീണ്ടും തെരുവിലേക്ക്. മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെതിരെ അതിരൂക്ഷമായ അധിക്ഷേപങ്ങളുമായി  പ്രമുഖ നേതാക്കൾ പരസ്യമായി രംഗത്തെത്തി. സുധാകരന്റെ നാവിൽ ആണി അടിക്കേണ്ടി വരുമെന്നും, കഴുത ചില സമയത്തൊക്കെ കരയുന്നത് പോലെ സുധാകരൻ കരഞ്ഞു തീർക്കുകയാണെന്നും സിപിഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി ശ്യാംജി ആഞ്ഞടിച്ചു. ജി. സുധാകരന്റെ എം.എൽ.എ ഓഫീസിലേക്ക് സിപിഎം ഔദ്യോഗിക നേതൃത്വം നടത്തിയ ജനകീയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില ഊച്ചാളി കോൺഗ്രസുകാരാണ് സുധാകരന്റെ പ്രസംഗം കേട്ട് കൈയടിക്കുന്നതെന്നും, സുധാകരൻ തന്റെ രാഷ്ട്രീയ ജീവിതത്തിൽ പിരിച്ച കോടികളുടെ കണക്ക് നാട്ടിലെ കൊച്ചുകുട്ടികൾക്ക് വരെ അറിയാമെന്നും ശ്യാംജി ആരോപിച്ചു. പാർട്ടിയെ വെല്ലുവിളിക്കുന്ന സുധാകരൻ ഈ സാമ്പത്തിക ആരോപണങ്ങൾക്ക് മറുപടി പറയാൻ തയ്യാറാകണമെന്നും ഏരിയ സെക്രട്ടറി ആവശ്യപ്പെട്ടു.

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പ്രതിഷേധ യോഗത്തിൽ പങ്കെടുത്ത സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറും ജി. സുധാകരനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ബിജെപിയുടെയും കോൺഗ്രസിന്റെയും വോട്ട് ഒരുപോലെ വാങ്ങിയാണ് സുധാകരൻ തിരഞ്ഞെടുപ്പിൽ ജയിച്ചതെന്ന് നാസർ ആരോപിച്ചു. സുധാകരന്റെ സാന്നിധ്യത്തിലാണ് കോൺഗ്രസുകാർ സിപിഎം പ്രവർത്തകരെ തല്ലിച്ചതച്ചതെന്നും ഇതിനെതിരെ പാർട്ടി ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുധാകരന്റെ വാക്ക് കേട്ട് സിപിഎം പ്രവർത്തകർക്കെതിരെ കള്ളക്കേസെടുക്കുന്ന പോലീസുകാർക്കെതിരെയും നാസർ ഭീഷണി മുഴക്കി. “പൊലീസുകാർ മര്യാദയ്ക്ക് നിന്നോണം. എം.എൽ.എ പറഞ്ഞാൽ ഉടൻ കള്ളക്കേസ് എടുക്കാമോ? കള്ളക്കേസ് എടുത്ത പോലീസുകാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പാർട്ടിക്ക് നന്നായി അറിയാം,” നാസർ മുന്നറിയിപ്പ് നൽകി.

പാർട്ടി നേതൃത്വത്തിന് സുധാകരനോട് ക്ഷമിക്കുന്നതിന് കൃത്യമായ പരിധിയുണ്ടെന്നും, ഇത് ലംഘിച്ചാൽ ജനങ്ങൾ തന്നെ സുധാകരനെ തെരുവിൽ കൈകാര്യം ചെയ്യുന്ന അവസ്ഥയുണ്ടാകുമെന്നും ജില്ലാ സെക്രട്ടറി പരസ്യമായി പ്രഖ്യാപിച്ചു. ആലപ്പുഴയിലെ പാർട്ടിക്കുള്ളിൽ ജി. സുധാകരനും ഔദ്യോഗിക നേതൃത്വവും തമ്മിലുള്ള പോര് പാർട്ടിയുടെ നിയന്ത്രണങ്ങൾക്കും അപ്പുറത്തേക്ക് നീങ്ങുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. പാർട്ടി അച്ചടക്ക ലംഘനങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാറുള്ള സിപിഎം, ഒരു മുതിർന്ന നേതാവിനെതിരെ സ്വന്തം ഏരിയ സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയെയും ഉപയോഗിച്ച് പരസ്യമായി തെരുവിൽ അധിക്ഷേപിക്കുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

Tags: g sudhakaran
Share
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies