Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കൊൽക്കത്ത എയർപോർട്ടിനുള്ളിലെ ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പള്ളി മാറ്റാൻ ബംഗാൾ സർക്കാർ:പുതിയ പള്ളി പുറത്ത് നിർമ്മിച്ച് നൽകും

by Brave India Desk
Jul 11, 2026, 10:47 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

സുരക്ഷാ കാരണങ്ങളും റൺവേ വികസനവും മുൻനിർത്തി കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടിലധികം പഴക്കമുള്ള ‘ബൻക്ര മസ്ജിദ്’ വിമാനത്താവള പരിസരത്ത് നിന്ന് പുറത്തേക്ക് മാറ്റാൻ പശ്ചിമ ബംഗാളിലെ ബിജെപി സർക്കാർ തീരുമാനിച്ചു. വിമാനത്താവളത്തിന്റെ രണ്ടാമത്തെ റൺവേയിൽ നിന്നും വെറും 165 മീറ്റർ മാത്രം അകലെയാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.

Stories you may like

ചെലവേറിയ മിസൈലുകൾക്ക് പകരമായി കരുത്താർജിച്ച് ലേസർ പ്രതിരോധം; 5 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ ലക്ഷ്യം കാണാൻ ഡി.ആർ.ഡി.ഒയുടെ പുതിയ ആയുധം

സംസ്ഥാന പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി: സ്മൃതി ഇറാനിക്ക് ഹരിയാനയുടെയും ഛത്തീസ്ഗഡിന്റെയും ചുമതല

വിമാനത്താവളം നിർമ്മിക്കുന്നതിനും മുൻപ്, ഏകദേശം 130 വർഷത്തിലേറെ പഴക്കമുള്ളതാണ് ഈ മസ്ജിദ് എന്നാണ് കണക്കാക്കപ്പെടുന്നത്. പള്ളിയുടെ നിലവിലെ സ്ഥാനം കാരണം റൺവേ വികസിപ്പിക്കാനോ ശീതകാലത്തെ കനത്ത മൂടൽമഞ്ഞിൽ വിമാനങ്ങൾ സുരക്ഷിതമായി ഇറക്കാൻ സഹായിക്കുന്ന അത്യാധുനിക ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം (ILS) സ്ഥാപിക്കാനോ സാധിക്കുന്നില്ലെന്ന് വ്യോമയാന മന്ത്രാലയവും എയർപോർട്ട് അതോറിറ്റിയും വർഷങ്ങളായി ചൂണ്ടിക്കാണിക്കുന്ന കാര്യമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ പള്ളി മാറ്റാനുള്ള നിർണായക തീരുമാനത്തിലേക്ക് എത്തിയത്. ശനിയാഴ്ച മുതൽ പള്ളിയിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം അധികൃതർ തടഞ്ഞിട്ടുണ്ട്.

നിലവിൽ സി.ഐ.എസ്.എഫിന്റെ (CISF) കർശനമായ സുരക്ഷാ വലയത്തിലുള്ള എയർസൈഡ് സോണിലാണ് ഈ പള്ളി വരുന്നത്. ഇവിടെ പ്രാർത്ഥനയ്ക്ക് എത്തുന്നവരെ കനത്ത സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് പ്രത്യേക എയർപോർട്ട് ഷട്ടിൽ സർവീസുകളിൽ അകത്തേക്ക് കൊണ്ടുപോയിരുന്നത്. കൊൽക്കത്ത വിമാനത്താവളത്തിലെ രണ്ട് റൺവേകളുടെയും പൂർണ്ണമായ പ്രവർത്തനത്തെ ഈ പള്ളിയുടെ സാന്നിധ്യം ബാധിക്കുന്നുണ്ടെന്ന് പ്രാദേശിക ബിജെപി എം.എൽ.എ സൗരവ് സിക്ദർ വാർത്താ ഏജൻസിയായ പിടിഐയോട് വ്യക്തമാക്കി. കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളവും നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ അയൽരാജ്യങ്ങളിലേക്ക് തന്ത്രപ്രധാനവുമായ ഈ എയർപോർട്ടിൽ പള്ളി കാരണം വിമാന സർവീസുകൾ തടസ്സപ്പെടുകയും വരുമാന നഷ്ടം ഉണ്ടാകുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് വഴി വലിയ തോതിലുള്ള തൊഴിലവസരങ്ങളാണ് പ്രദേശവാസികൾക്ക് നഷ്ടപ്പെടുന്നത്.

ഇതിനെല്ലാപ്പുറമെ വിമാനത്താവളത്തിന്റെ അതീവ സുരക്ഷാ മേഖലയായ ‘ലെവൽ 3’ ലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത് എന്നത് വലിയൊരു സുരക്ഷാ ഭീഷണിയാണെന്നും എം.എൽ.എ ചൂണ്ടിക്കാണിച്ചു. സാധാരണക്കാർ വിമാനത്താവളത്തിനുള്ളിൽ കയറാൻ ബയോമെട്രിക് പാസുകൾ ഉൾപ്പെടെ ആവശ്യമുള്ളപ്പോൾ, ഇവിടെ പ്രാർത്ഥനയ്ക്ക് എത്തുന്നവർക്ക് പശ്ചാത്തല പരിശോധനകൾ പോലും കൃത്യമായി നടക്കാറില്ല. വെറും തിരിച്ചറിയൽ രേഖകൾ മാത്രം കാണിച്ച് ഇത്തരമൊരു അതീവ സുരക്ഷാ മേഖലയിലേക്ക് ആളുകൾ പ്രവേശിക്കുന്നത് വിമാനത്താവളത്തിന്റെ സുരക്ഷയെ ബാധിക്കും. വിമാനത്താവളം വഴി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ള പ്രമുഖരും ലക്ഷക്കണക്കിന് യാത്രക്കാരും ദിവസേന കടന്നുപോകുന്നതിനാൽ സുരക്ഷാ വീഴ്ചയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് വിമാനത്താവള വികസനത്തിന് തുടക്കം മുതൽ പിന്തുണ നൽകിയ മുഖ്യമന്ത്രി സുവേന്ദു അധികാരി പള്ളി മാറ്റാൻ നിർദ്ദേശം നൽകിയത്. പള്ളി കമ്മിറ്റി പ്രതിനിധികളുമായും വിവിധ മുസ്ലിം സംഘടനകളുമായും എയർപോർട്ട് അതോറിറ്റി ചർച്ചകൾ നടത്തിക്കഴിഞ്ഞു. വിമാനത്താവളത്തിന് പുറത്ത് ഇതിലും വലിയതും ആധുനികവുമായ പുതിയൊരു പള്ളി നിർമ്മിച്ച് നൽകാനാണ് സർക്കാർ പദ്ധതിയിടുന്നത്.

Tags: BJP leader Suvendu Adhikari
Share
Tweet
Send
Share

Latest stories from this section

കാറ്റലോണിയയുടെ ആഗോള വികസന പദ്ധതികളിൽ ഇന്ത്യയ്ക്ക് മുൻഗണന; പുതിയ സാങ്കേതിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ സ്പെയിൻ!

കാറ്റലോണിയയുടെ ആഗോള വികസന പദ്ധതികളിൽ ഇന്ത്യയ്ക്ക് മുൻഗണന; പുതിയ സാങ്കേതിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ സ്പെയിൻ!

‘സിന്ധു നദീജല കരാറിലെ ആർബിട്രേഷൻ കോടതി വിധി നിയമവിരുദ്ധം; പാകിസ്ഥാന്റെ നുണ പ്രചാരണങ്ങളെ തുറന്നുകാട്ടി ഇന്ത്യ

‘സിന്ധു നദീജല കരാറിലെ ആർബിട്രേഷൻ കോടതി വിധി നിയമവിരുദ്ധം; പാകിസ്ഥാന്റെ നുണ പ്രചാരണങ്ങളെ തുറന്നുകാട്ടി ഇന്ത്യ

തകർന്ന് പാകിസ്താൻ; പശ്ചിമേഷ്യൻ യുദ്ധത്തിൽ എണ്ണവിലയും പണപ്പെരുപ്പവും കുതിക്കുന്നു, രൂപയുടെ മൂല്യം പാതാളത്തിലേക്ക്!

‘ഞങ്ങൾ കൊന്നില്ലായിരുന്നെങ്കിൽ അവർ ന്യൂയോർക്കിലോ ലണ്ടനിലോ എത്തുമായിരുന്നു’: ഭീകരരെ വളർത്തുന്നത് പാകിസ്താനാണെന്ന്  തുറന്നുസമ്മതിച്ച് ഷെഹ്ബാസ് ഷെരീഫ്!

നാലാം വട്ടവും ദേശീയ പുരസ്‌കാരം മമ്മൂക്കയ്ക്ക്; ചരിത്ര നിമിഷത്തിന് സാക്ഷിയായി രാജ്യം

നാലാം വട്ടവും ദേശീയ പുരസ്‌കാരം മമ്മൂക്കയ്ക്ക്; ചരിത്ര നിമിഷത്തിന് സാക്ഷിയായി രാജ്യം

Latest News

ചെലവേറിയ മിസൈലുകൾക്ക് പകരമായി കരുത്താർജിച്ച് ലേസർ പ്രതിരോധം; 5 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ ലക്ഷ്യം കാണാൻ ഡി.ആർ.ഡി.ഒയുടെ പുതിയ ആയുധം

ചെലവേറിയ മിസൈലുകൾക്ക് പകരമായി കരുത്താർജിച്ച് ലേസർ പ്രതിരോധം; 5 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ ലക്ഷ്യം കാണാൻ ഡി.ആർ.ഡി.ഒയുടെ പുതിയ ആയുധം

ജപ്പാനിൽ പോയി ഇതാണോ പരിപാടി? ജസ്പ്രീത് ബുംറയെ ട്രോളി സഞ്ജന ഗണേശൻ; മറുപടിയുമായി പേസർ

ജപ്പാനിൽ പോയി ഇതാണോ പരിപാടി? ജസ്പ്രീത് ബുംറയെ ട്രോളി സഞ്ജന ഗണേശൻ; മറുപടിയുമായി പേസർ

‘വന്ദേമാതര’ത്തെ അനാദരിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും ദീർഘകാലത്തെ ചരിത്രമുണ്ട് ; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

സംസ്ഥാന പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി: സ്മൃതി ഇറാനിക്ക് ഹരിയാനയുടെയും ഛത്തീസ്ഗഡിന്റെയും ചുമതല

കാറ്റലോണിയയുടെ ആഗോള വികസന പദ്ധതികളിൽ ഇന്ത്യയ്ക്ക് മുൻഗണന; പുതിയ സാങ്കേതിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ സ്പെയിൻ!

കാറ്റലോണിയയുടെ ആഗോള വികസന പദ്ധതികളിൽ ഇന്ത്യയ്ക്ക് മുൻഗണന; പുതിയ സാങ്കേതിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ സ്പെയിൻ!

സഹീർ ഖാന്റെ വരവ് ഒരു സൂചന, ചെന്നൈയുടെ പുതിയ നായകനായി സഞ്ജു സാംസൺ വരും: രവിചന്ദ്രൻ അശ്വിൻ

സഹീർ ഖാന്റെ വരവ് ഒരു സൂചന, ചെന്നൈയുടെ പുതിയ നായകനായി സഞ്ജു സാംസൺ വരും: രവിചന്ദ്രൻ അശ്വിൻ

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

‘സിന്ധു നദീജല കരാറിലെ ആർബിട്രേഷൻ കോടതി വിധി നിയമവിരുദ്ധം; പാകിസ്ഥാന്റെ നുണ പ്രചാരണങ്ങളെ തുറന്നുകാട്ടി ഇന്ത്യ

‘സിന്ധു നദീജല കരാറിലെ ആർബിട്രേഷൻ കോടതി വിധി നിയമവിരുദ്ധം; പാകിസ്ഥാന്റെ നുണ പ്രചാരണങ്ങളെ തുറന്നുകാട്ടി ഇന്ത്യ

‘320 കിലോമീറ്റർ വേഗതയിൽ സുഗമമായ യാത്ര; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ പുത്തൻ സാങ്കേതികവിദ്യ

‘320 കിലോമീറ്റർ വേഗതയിൽ സുഗമമായ യാത്ര; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ പുത്തൻ സാങ്കേതികവിദ്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies