ഡല്‍ഹി: കോവിഡുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് യു.ഐ.ഡി.എ.ഐ(യുണിക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ). കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടുന്നതിനും വാക്സിനേഷനും ആധാര്‍ നിര്‍ബന്ധമാണെന്ന് പ്രചാരണങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണം.
ആധാര്‍ ഇല്ലെങ്കിലും വെരിഫിക്കേഷന്‍ നടത്താന്‍ സാധിച്ചില്ലെങ്കിലും അടിയന്തര സേവനങ്ങള്‍ നല്‍കുന്നതില്‍ നിന്ന് ഏതെങ്കിലുമൊരു ഏജന്‍സിക്കോ സര്‍ക്കാര്‍ വകുപ്പിനോ പിന്മാറാനാവില്ല. 2016-ലെ ആധാര്‍ ആക്ടിലെ ഏഴാം വകുപ്പില്‍ ഇതിനെ കുറിച്ച് പരാമര്‍ശമുണ്ടെന്ന് യു.ഐ.ഡി.എ.ഐ വിശദീകരിച്ചു.
വാക്സിന് രജിസ്ട്രേഷന് ഏതെങ്കിലുമൊരു തിരിച്ചറിയല്‍ രേഖ ആവശ്യമാണ്. പക്ഷേ അത് ആധാര്‍ ആകണമെന്ന് നിര്‍ബന്ധമില്ല. പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, സര്‍ക്കാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കാര്‍ഡ്, പെന്‍ഷന്‍ രേഖ തുടങ്ങിയവയെല്ലാം വാക്സിന് രജിസ്ട്രേഷനായി ഉപയോഗിക്കാം.
Discussion about this post