ഡൽഹി: കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടി. മെയ് 24 രാവിലെ അഞ്ചുമണി വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം ഡൽഹിയിൽ കൊവിഡ് കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഏപ്രിൽ 20-ന് 28,395 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന ഡൽഹിയിൽ ശനിയാഴ്ച റിപ്പോർട്ട് ചെയ്തത് 6430 കേസുകൾ മാത്രമാണ്.
ഡൽഹിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുകയാണ്. ഏപ്രിൽ 22ന് 36 ശതമാനമായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 11 ശതമാനമാണ്. ഡൽഹിയിൽ ഓക്സിജൻ ആവശ്യകതയും ഇപ്പോൾ സാധാരണ നിലയിലാണ്.
Discussion about this post