ഡൽഹി: കൊവിഡ് കാലത്ത് 47 രാജ്യങ്ങൾക്ക് ഇന്ത്യ സൗജന്യമായി വാക്സിൻ വിതരണം ചെയ്തതായി കണക്കുകൾ. ആകെ 6.63 കോടി വാക്സിൻ ഡോസുകളാണ് ഇന്ത്യയിൽ നിന്നും കയറ്റി അയച്ചത്. കേന്ദ്ര സർക്കാരിന്റെ സൗജന്യ സഹായമായും കമ്പനികളുടെ വാണിജ്യ കയറ്റുമതിയായും ലോകാരോഗ്യ സംഘടനയുടെ കൊവാക്സ് പദ്ധതിയുടെ ഭാഗമായുമാണ് ഇന്ത്യ വാക്സിൻ കയറ്റുമതി ചെയ്തത്.
47 രജ്യങ്ങൾക്കായി 1.07 കോടി ഡോസ് വാക്സിനാണ് ഇന്ത്യ സൗജന്യമായി നൽകിയത്. ഇതിൽ 21 രാജ്യങ്ങൾക്ക് ഒരു ലക്ഷത്തിന് മുകളിൽ വാക്സിനുകൾ നൽകി. ബംഗ്ലാദേശ്, മ്യാന്മർ, നേപ്പാൾ, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ഗ്വാട്ടിമാല, മാലിദ്വീപ്, നിക്കാരഗ്വ, പാരഗ്വേ, മംഗോളിയ, ബഹറിൻ, ബാർബഡോസ്, ഫിജി, കെനിയ, മൗറീഷ്യസ്, നൈജീരിയ, ഒമാൻ, ഉഗാണ്ട എന്നിവയാണ് ഈ രാജ്യങ്ങൾ.
വാക്സിൻ കമ്പനികൾ വാണിജ്യാടിസ്ഥാനത്തിൽ കയറ്റി അയച്ചത് 3.58 കോടി വാക്സിനുകളാണ്.








