Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

”മോദിയുടെ സ്വപ്നത്തിലെ ഒരു ലക്ഷദ്വീപ് ഉണ്ട്. അത് ലോകോത്തര നിലവാരമുള്ള ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആക്കി മാറ്റുക എന്നതാണ്. ഇപ്പോൾ നടക്കുന്നതെല്ലാം വ്യാജപ്രചാരണങ്ങൾ”എ.പി. അബ്ദുല്ലക്കുട്ടി

by Brave India Desk
May 25, 2021, 07:40 am IST
in India
Share on FacebookTweetWhatsAppTelegram

ലക്ഷദ്വീപിൽ വരുത്തുന്ന മാറ്റങ്ങൾക്ക് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലിയ സ്വപ്നങ്ങളുണ്ടെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി വ്യക്തമാക്കി. ഇപ്പോൾ നടക്കുന്നതെല്ലാം വ്യാജപ്രചാരണങ്ങളാണെന്നും, ലക്ഷദ്വീപിനെ ലോകോത്തര ടൂറിസം കേന്ദ്രമാക്കാനാണ് മോദിയുടെ നീക്കമെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

കവരത്തിയെ സ്മാർട്ട്സിറ്റിയാക്കും. 240 കോടി രൂപയ്ക്ക് അഗത്തി എയർപ്പോർട്ടിനെ വികസിപ്പിക്കാണ് കേന്ദ്രത്തിന്റെ നീക്കം. പ്രഫുൽ പട്ടേൽ നടപ്പിലാക്കിയ പുതിയ തീരുമാനങ്ങളെയും അദ്ദേഹം ന്യായികരിക്കുന്നു. എല്ലാം ലക്ഷദ്വീപിന്റെ മുഖം മാറ്റുന്ന വികസനത്തിന് വേണ്ടിയാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

അബ്ദുല്ലക്കുട്ടിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം :-

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും കേന്ദ്ര ബിജെപി സർക്കാറിമെതിരെ കേരളം കേന്ദ്രമാക്കി വ്യാപകമായ നുണപ്രചരണങ്ങൾ നടക്കുകയാണ്. ഇതിന്റെ പിന്നിൽ ലക്ഷദ്വീപിൽ കിണഞ്ഞ് ശ്രമിച്ചിട്ടും രാഷ്ട്രീയ ഇടം കിട്ടാതെ നിരാശരായ കമ്മ്യൂണിസ്റ്റ്, മുസ്‌ലിം ലീഗ് ജിഹാദി ഗ്രൂപ്പുകളാണ്. കഥയറിയാതെ കേരളത്തിലെ ചില മുഖ്യധാര മാധ്യമങ്ങളും ഈ പ്രചരണം ഏറ്റെടുത്തത് ഒട്ടും ശരിയായില്ല. പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഗുജറാത്തുകാരനാണ് എന്നാണ് ഇവരുടെ പ്രചരണം. അത് എങ്ങിനെയാണ് കുറ്റമാകുന്നത് ? മുൻപ് കോൺഗ്രസ്സിന്റെ കാലത്ത് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരായിരുന്നു ഭരണാധികാരികളായി നിയമിച്ചുകൊണ്ടിരുന്നത്.

മോദിജി, അതിന് ഒരു മാറ്റം വരുത്തി. ബ്യൂറോക്രാറ്റുകൾക്ക് പകരം ബഹുജന നേതാവ് അതാണ് പ്രഫുൽ പട്ടേൽ. സ്ഥലം എംപിക്കും, ദ്വീപ് അടക്കിഭരിച്ച ചില കരാർ ലോഭിക്കും, അഴിമതിക്കാർക്കും ഈ അഡ്മിനിസ്ട്രേറ്ററെ തീരെ ദഹിച്ചിട്ടില്ല. അദ്ദേഹം അവിടെ ചാർജെടുത്ത് ഒരാഴ്ചക്കുളിൽ ‘ക്ലീൻ ലക്ഷദ്വീപ്’ പദ്ധതി നടപ്പിലാക്കി. കുട്ടികളും, സ്ത്രീകളും, മുതിർന്നവരും, പങ്കെടുത്ത ആ പദ്ധതി വൻ വിജയയമായിരുന്നു. മാലിന്യ കൂമ്പരങ്ങളെല്ലാം കത്തിചമ്പലായി. ഈ ഒരറ്റ പരിപാടി കൊണ്ട് ദ്വീപ് വാസികളുടെ മനം കവർന്ന നേതാവാണ് പ്രഫുൽ പട്ടേൽ.

100 % മുസ്​ലിംകൾ ഉള്ള ദ്വീപിൽ പട്ടേൽജി മദ്യം കൊണ്ടുവന്നു എന്നാണ് ഇവരുടെ വാദം. ഇത് പച്ചകള്ളമാണ്. ബംങ്കാരം ദ്വീപിൽ ടൂറിസ്റ്റുകൾക്ക് മദ്യം നൽകാം എന്ന് തീരുമാനിച്ചത് പിഎം സയ്ദ് സാഹിബിന്റെ -കോൺഗ്രസ്സ് ഭരണകാലത്താണ്. മാംസം നിരോധിച്ചു. എന്നതാണ് മറ്റൊന്ന്. അത് ശരിയാണ്. സ്കൂൾ കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിൽ മാസം വേണ്ട എന്ന് തീരുമാനിച്ചു. വിഭ്യാഭ്യാസ രംഗത്ത് ഉള്ള വിദഗ്ധരുടെ അഭിപ്രായം മാനിച്ചാണ് ഇത് ചെയ്തത്. ബീഫ് മാത്രമല്ലല്ലോ മാംസാഹാരം ചിക്കനും, മട്ടനും, പെടുമല്ലൊ? പിന്നെ ഗുണ്ടാ നിയമം നടപ്പിലാക്കി എന്നാണ് ആരോപണം. അതും ശരിയാണ്. പാർലമെന്റ് അംഗത്തിന്റെ ആഹ്വാനം കേട്ട് കുറച്ചാളുകൾ ഗുജറാത്തുകാരൻ ഗോബാക്ക് എന്ന് മുദ്രാവാക്യം വിളിച്ച് സെക്രട്ടറിയേറ്റ് അക്രമിച്ചു.

കലക്ടറേ ഘരാവോ ചെയ്തു. അവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി റിമാൻഡ് ചെയ്തു. ഇതിനൊക്കെ അഡ്മിനിസ്ട്രേറ്ററെ ഭീകരനായി ചിത്രീകരിക്കുന്നതിൽ എന്തർത്ഥം.

മറ്റൊരു സംഗതി ബിൽഡിംങ്ങ് റൂൾസ്, ലാന്റ് അക്വസേഷൻ നടപടികളിൽ നിയമ നിർമ്മാണം നടത്താൻ പോകുന്നു എന്നാണ്. ഇതിൽ അല്പം യുക്തിയും, സത്യവും ഉണ്ട്. ഈ കാര്യത്തിൽ പൊതുജനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. ഇങ്ങനെ ദ്വീപു ജനതയുടെ അഭിപ്രായം ആരായുന്നത് ചരിത്രത്തിൽ ആദ്യമായാണ്.

മോദിയുടെ സ്വപ്നത്തിലെ ഒരു ലക്ഷദ്വീപ് ഉണ്ട്. അത് ലോകോത്തര നിലവാരമുള്ള ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആക്കി മാറ്റുക എന്നതാണ്. അതിന്റെ ഭാഗമായി 240 കോടി രൂപയ്ക്ക് അഗത്തി എയർപ്പോർട്ടിനെ വികസിപ്പിക്കും സ്ഥലമെടുക്കുമ്പോൾ ചില സ്വകാര്യ റിസോർട്ടുകൾ പൊളിക്കേണ്ടിവരും. കവരത്തി തലസ്ഥാനത്തെ സ്മാർട്ട് സിറ്റിയാക്കാൻ റോഡുകൾ വീതികൂട്ടേണ്ടിവരും. ലക്ഷദീപിലെ മനോഹര കാഴ്ച ബീച്ചുകളാണ് അവിടെയുളള അനധികൃത കൈയേറ്റങ്ങൾ ആദ്യം തന്നെ പൊളിപ്പിച്ചു. മത്സ്യതൊഴിലാളികൾക്ക് പകരം നല്ല സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനിച്ചിട്ടുമുണ്ട്. ഇതൊക്കെയാണ്‌ യാഥാർത്ഥ്യം. ഇത് ദ്വീപ് വാസികൾക്ക് നല്ലത് പോലെ അറിയാം. ദ്വീപിനെതിരെ കേരളത്തിലിരുന്ന് കാര്യമറിയതെ പ്രസ്താവനകൾ ഇറക്കുന്ന കമ്മ്യൂണിസ്റ്റ്‌ – കോൺഗ്രസ്സ് – ലീഗ് നേതാക്കളുടെ സമീപനം ശാന്തിയും, സമാധാനത്തോടെ ജീവിക്കുന്ന ദ്വീപ് വാസികളെ ആശങ്കയിലാക്കി മുതലെടുപ്പിനാണ്.

ദ്വീപിലെ ജനങ്ങൾ എന്നും ദേശീയധാരയിൽ ഇഴുകി ഉയർന്ന് ജീവിച്ച നല്ല ഭാരതീയരാണ്. നിങ്ങളുടെ കുത്തിത്തിരിപ്പ് രാഷ്ട്രീയം ഇവിടെ വിലപ്പോകില്ല. ഇന്ന് ദ്വീപിലെ ബിജെപി പ്രവർത്തക യോഗം വെർച്ചലായി ചേർന്നു. പ്രസിഡന്റ് അബ്ദുൾ ഖാദർ ഹാജിയും പ്രഭാരി എന്ന നിലയിൽ ഞാനും പങ്കെടുത്തു. അസത്യ പ്രചരണത്തെ അപലപിച്ചു.

Tags: A P AbdullakuttyLakshadweepPM Narendra Modi
Share24TweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

Discussion about this post

Latest News

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ബെൻ സ്റ്റോക്സിന്റെ വിരമിക്കൽ പ്രഖ്യാപനം, വാർത്ത പുറത്തുവന്നതിന് പിന്നാലെ പിറന്നത് സുവർണനിമിഷം; മാസായി പടിയിറങ്ങാൻ താരം

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ബെൻ സ്റ്റോക്സിന്റെ വിരമിക്കൽ പ്രഖ്യാപനം, വാർത്ത പുറത്തുവന്നതിന് പിന്നാലെ പിറന്നത് സുവർണനിമിഷം; മാസായി പടിയിറങ്ങാൻ താരം

ഗംഭീറിന്റെ കീഴിൽ ഓൾറൗണ്ടർമാരുടെ അതിപ്രസരം; ഇന്ത്യയ്ക്ക് വേണ്ടത് തനി മിഡിൽ ഓർഡർ ബാറ്ററെ; വൈറ്റ്‌വാഷ് നാണക്കേടിന് പിന്നാലെ തുറന്നടിച്ച് മഞ്ജരേക്കർ

ഗംഭീറിന്റെ കീഴിൽ ഓൾറൗണ്ടർമാരുടെ അതിപ്രസരം; ഇന്ത്യയ്ക്ക് വേണ്ടത് തനി മിഡിൽ ഓർഡർ ബാറ്ററെ; വൈറ്റ്‌വാഷ് നാണക്കേടിന് പിന്നാലെ തുറന്നടിച്ച് മഞ്ജരേക്കർ

സഞ്ജുവിനെയും അഭിഷേകിനെയും വിറപ്പിച്ചു; ലിങ്ക്ഡ്ഇന്നിൽ തൊഴിൽ തേടുന്ന ‘ക്രിക്കറ്റ് താരം’ വൈറലാവുന്നു

സഞ്ജുവിനെയും അഭിഷേകിനെയും വിറപ്പിച്ചു; ലിങ്ക്ഡ്ഇന്നിൽ തൊഴിൽ തേടുന്ന ‘ക്രിക്കറ്റ് താരം’ വൈറലാവുന്നു

അഫ്ഗാൻ അതിർത്തിയിൽ വ്യോമാക്രമണവുമായി പാകിസ്താൻ ; 35 സാധാരണക്കാർ കൊല്ലപ്പെട്ടു ; നിരവധി മസ്ജിദുകളും വീടുകളും തകർന്നു

അഫ്ഗാൻ അതിർത്തിയിൽ വ്യോമാക്രമണവുമായി പാകിസ്താൻ ; 35 സാധാരണക്കാർ കൊല്ലപ്പെട്ടു ; നിരവധി മസ്ജിദുകളും വീടുകളും തകർന്നു

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies