കൊച്ചി:500 രൂപ കൂലി നല്‍കിയാല്‍ തോട്ടം മേഖല അടച്ച് പൂട്ടേണ്ടി വരുമെന്ന് തോട്ടം ഉടമകള്‍. നാളെ നടക്കുന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മറ്റി യോഗത്തിന് മുന്നോടിയായാണ് തോട്ടം ഉടമകളുടെ സംഘടനയായ പ്ലാന്റേഴ്‌സ് കേരള അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുന്നത്.
നിലവില്‍ 232 രൂപയാണ് കൂലി എന്ന തൊഴിലാളികളുടെ വാദം ശരിയല്ലെന്ന് അസോസിയേഷന്‍ ചെയര്‍മാന്‍ സി വിനയരാഘവന്‍ പറയുന്നു. തൊഴിലാളികള്‍ മറ്റ് ആനുകല്യങ്ങള്‍ ഉള്‍പ്പടെ അഞ്ഞൂറ് രൂപയോളം ഇപ്പോള്‍ നല്‍കുന്നുണ്ട്. നിലവില്‍ തോട്ടം വ്യവസായ മേഖല വലിയ പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തില്‍ കൂലി വര്‍ദ്ധനവ് വന്നാല്‍ തോട്ടവ്യവസായ മേഖല പൂര്‍ണമായും തകരുമെന്നും അസോസിയേഷന്‍ പറയുന്നു.
അതേസമയം അഞ്ഞൂറ് രൂപ കൂലി എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ട്രേഡ് യൂണിയനുകളുടെ നിലപാട്. ഇതോടെ നാളെ നടക്കുന്ന ചര്‍ച്ച പരാജയപ്പെടാനുള്ള സാധ്യത വര്‍ദ്ധിച്ചു.
Discussion about this post