കണ്ണൂര്‍: ഇരിട്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവായ പ്രതി അറസ്റ്റിൽ. ഇന്ന് രാവിലെ മുഴക്കുന്ന് പൊലിസില്‍ പ്രതി വി.കെ. നിധീഷാ (32) ണ് കീഴടങ്ങുകയായിരുന്നു. അയല്‍വാസിയായ പതിനാലുകാരിയുടെ അച്ഛന് നല്കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഒളിവിലായിരുന്ന പ്രതി ഒടുവില്‍ കീഴടങ്ങുകയായിരുന്നു.
സിപിഎം നേതാക്കളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. ടി പി കേസ് പ്രതിയായ കൊടി സുനി ഒളിച്ചു താമസിച്ചിരുന്ന മുടക്കോഴിമലയില്‍ ഇയാളുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു.
വീടിന് സമീപമുള്ള തോട്ടില്‍ തുണി കഴുകുവാനെത്തിയ പെണ്‍കുട്ടിയെ നിധീഷ് ബലം പ്രയോഗിച്ച് തൊട്ടടുത്തുള്ള സ്കൂള്‍ കെട്ടിടത്തില്‍ എത്തിച്ചതിന് ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി.
മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. പോക്സോ, എസ്സിഎസ്ടി വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് കീഴടങ്ങല്‍.
Discussion about this post