മക്കയിലെ ദുരന്തത്തില്‍ പത്ത് മലയാളികളെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. കോഴിക്കോട് കൊല്ലം ജില്ലകളില്‍ നിന്നുള്ളവരെയാണ് കാണാതായത്.
കോഴിക്കോട് ജില്ലയിലെ ഫറൂഖ് സ്വദേശി മുനീറിനെയും കുടംബത്തെയും ഇതുവരെയും കണ്ടെത്താനായില്ല. ഭാര്യയ്ക്കും കുടംബത്തിനു ഒപ്പമാണ് മുനീര്‍ ഹജ്ജിനെത്തിയത്. കൊല്ലത്ത് നിന്നുള്ള കുടുംബത്തെ കുറിച്ചും വിവരം ലഭിച്ചിട്ടില്ല.
ഇന്നലെ ഹജ്ജിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് പതിനാല് ഇന്ത്യക്കാര്‍ മരിച്ചിരുന്നു. ആകെ 717 പേര് മരിച്ചതായാണ് ഔദ്യോഗിക വിവരം. എന്നാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.
Discussion about this post