ഡല്‍ഹി: ജി എസ് ടി കൗണ്‍സില്‍ യോഗം ഇന്ന് ചേരും. ഏഴ് മാസത്തിന് ശേഷമാണ് യോഗം ചേരുന്നത്. കൊവിഡ് വാക്സിന്റെ നികുതി പൂര്‍ണമായും ഒഴിവാക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. കോവിഡ് വാക്സിനുള്ള നികുതി പൂര്‍ണമായും ഒഴിവാക്കാനുള്ള നിര്‍ദേശത്തെ കേന്ദ്ര സര്‍ക്കാര്‍ പിന്താങ്ങും.
നിലവില്‍ അഞ്ചു ശതമാനം നികുതിയാണ് കോവിഡ് വാക്സിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപെട്ടിട്ടുണ്ട്.
നികുതി നിരക്ക് പൂര്‍ണമായും ഉപേക്ഷിക്കുക അല്ലെങ്കില്‍ 0.1 ആയി കുറയ്ക്കുക എന്നി രണ്ടു നിര്‍ദേശങ്ങളാണ് ധനമന്ത്രാലയത്തിന്റെ പരിഗണനയില്‍.
Discussion about this post