ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ റിയല്‍മി ഇന്ത്യയില്‍ ആദ്യമായി 5ജി വെര്‍ച്വല്‍ ഉച്ചകോടി സംഘടിപ്പിക്കാനൊരുങ്ങുന്നു. ജൂണ്‍ 3 നാണ് ഉച്ചകോടി തുടങ്ങുന്നത്.
ജിഎസ്എംഎയും ക്വാര്‍കോമും ചേര്‍ന്നാണ് റിയല്‍മി 5ജി ഉച്ചകോടി സംഘടിപ്പിക്കുക. നിരവധി സാങ്കേതിക വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ 5ജി ടെക്നോളജിയുടെ അവസരങ്ങള്‍, സാധ്യതകള്‍, അഭിപ്രായങ്ങള്‍, 5ജി ഉപഭോക്താക്കളില്‍ ചെലുത്തുന്ന സ്വാധീനം, സ്മാര്‍ട്ട് ലവിങ് തുടങ്ങിയവ ചര്‍ച്ചാ വിഷയമാകും.
കൊവിഡാനന്തര കാലഘട്ടത്തില്‍ 5ജി ഇന്റര്‍നെറ്റ് ഉപയോഗവും അതിന്റെ ത്വരിതപ്പെടുത്തലും എന്ന വിഷയത്തില്‍ ജിഎസ്എംഎയില്‍ നിന്നുള്ള കാല്വിന് ബഹിയ സംസാരിക്കും. 5ജി ഇക്കോസിസ്റ്റത്തില്‍ നിന്നുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരികയും 5ജി സാങ്കേതിക വിദ്യയെക്കുറിച്ച് എല്ലാവരിലും അവബോധം സൃഷ്ടിക്കുകയുമാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് ജിഎസ്എംഎ അറിയിച്ചു. മികച്ച പ്രൊസസറുകള്‍ നല്കാന് സാമാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളുമായി സഹകരിക്കുന്നതിനെക്കുറിച്ച് ക്വാല്‍ക്വാം ഇന്ത്യ വൈല് പ്രസിഡന്റ് രാജന് വാഗാഡിയ സംസാരിക്കും.
Discussion about this post