ഡൽഹി: സിബിഎസ്ഇ, ഐസിഎസ്ഇ 12–ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിക്കുന്നു. അവധിക്കാല ബെഞ്ചിലെ ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരാണ് അഭിഭാഷക മമത ശർമ സമർപ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുന്നത്.
അതേസമയം, സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷയിൽ തീരുമാനം രണ്ടുദിവസത്തിനകമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. മറുപടിക്ക് വ്യാഴാഴ്ച വരെ സമയം നൽകണമെന്നാണ് ആവശ്യം.
Discussion about this post