കൊച്ചി : നെടുമ്പാശേരിയില്‍ വന്‍ കഞ്ചാവ് വേട്ട. ആന്ധ്രയില്‍ നിന്നും കൊല്ലത്തേക്ക് കടത്തുകയായിരുന്ന 40 കിലോ കഞ്ചാവ് സ്റ്റേറ്റ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. കാറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് ദേശീയ പാതയില്‍ വെച്ച് പിടികൂടിയത്. കാറിനകത്ത് പ്രത്യേക അറയുണ്ടാക്കി അതിനകത്ത് പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചത്.
സംഭവത്തില്‍ കൊല്ലം സ്വദേശി രാജീവ്, തമിഴ്‌നാട് സ്വദേശി മുരുകന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്












