ഡല്‍ഹി: പാകിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ ഒറ്റരാത്രി കൊണ്ട് അവസാനിക്കുന്നതല്ലെന്ന് കരസേന മേധാവി എം.എം നരവാനെ. പതിറ്റാണ്ടുകളായി പാകിസ്ഥാനുനോടുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കശ്മീരിലെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും ഇന്ത്യയിലേയ്ക്ക് ഭീകരവാദികളെ അതിര്‍ത്തി കടത്തിവിടുന്നതും അവസാനിപ്പിക്കാന്‍ പാകിസ്താന് തയ്യാറാകണമെന്ന് കരസേന മേധാവി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളില്‍ ഉറപ്പ് വരുത്തുന്നത് ഇരുരാജ്യങ്ങള്‍ക്കിടയിലും വിശ്വാസം വളരാന്‍ സഹായിക്കും. ഇത് ഉറപ്പുവരുത്തേണ്ടത് പാകിസ്ഥാന്റെ ഉത്തരവാദിത്വമാണെന്നും നരവാനെ വ്യക്തമാക്കി.
സൈന്യത്തിന്റെ പ്രവര്‍ത്തനവും സുരക്ഷാ മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിനായാണ് കരസേന മേധാവി കശ്മീര്‍ താഴ്വരയിലെത്തിയത്.
Discussion about this post