Monday, February 6, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
No Result
View All Result
Home Defence

‘പ്രൊജക്‌ട്75ഇന്ത്യ’; ചൈനയും പാകിസ്ഥാനും ഇനി ഇന്ത്യന്‍ കടലില്‍ കളിയിറക്കാൻ ഒന്ന് പേടിക്കും, 50,000 കോടി രൂപ ചെലിവിൽ ആറ് അത്യാധുനിക അന്തര്‍വാഹിനികള്‍ നി‌ര്‍മ്മിക്കാന്‍ അംഗീകാരം

by Brave India Desk
Jun 4, 2021, 04:20 pm IST
in Defence, India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: തദ്ദേശീയമായി ആറ് അത്യാധുനിക അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള‌ള ഇന്ത്യന്‍ പദ്ധതിക്ക് ഡിഫന്‍സ് കൗണ്‍സില്‍ അംഗീകാരം നല്‍കി. അയല്‍രാജ്യങ്ങളായ ചൈനയും പാകിസ്ഥാനും നിരന്തരം രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന നടപടികള്‍ക്ക് ശ്രമിക്കുമ്പോഴാണ് പ്രതിരോധ രംഗത്ത് കൂടുതല്‍ കരുത്ത് പകരുന്ന ഇന്ത്യയുടെ ഈ തീരുമാനം. 50,000 കോടി രൂപയാണ് പദ്ധതിച്ചിലവായി കണക്കാക്കുന്നത്.

2017-ല്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിച്ച ‘മേക്ക്‌ഇന്‍ഇന്ത്യ’ക്കു കീഴിലുള‌ള ‘തന്ത്രപരമായ പങ്കാളിത്ത നയ’ത്തിന് കീഴിലുള‌ള ആദ്യ പദ്ധതിയാണ് ഇത്. ‘പ്രൊജക്‌ട്75ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് വേണ്ടി പ്രതിരോധ വകുപ്പിന്റെ ഷിപ്പ് യാര്‍ഡ് ആയ മസാഗോണ്‍ ഡോക്ക്സിനും സ്വകാര്യ കപ്പല്‍ നിര്‍മ്മാതാക്കളായ എല്‍&റ്റിയ്ക്കും നല്‍കേണ്ട ടെണ്ടറുകള്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നേതൃത്വം നല്‍കുന്ന ഡിഫന്‍സ് കൗണ്‍സില്‍ അംഗീകരിച്ചു.

Stories you may like

ചൈനയെ വിറപ്പിക്കാൻ ഐഎൻഎസ് വാഗിർ; സമുദ്രത്തിനടിയിലും നാവികസേനയ്ക്ക് ഇനി ഇരട്ടിക്കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അന്തർവാഹിനി നാവിക സേനയിലേക്ക്

യുഎസ് ആണവ അന്തര്‍വാഹിനി അജ്ഞാത വസ്തുവുമായി കൂട്ടിയിടിച്ചു ; 15 ഓളം യുഎസ് നാവികര്‍ക്ക് പരിക്ക്; സംഭവം തെക്കന്‍ ചൈനാ കടലില്‍

ടെണ്ടറുകള്‍ ലഭിച്ചശേഷം മസാഗോണ്‍ ഡോക്ക്സും എല്‍&റ്റിയും സംയുക്തമായി നേരത്തെതന്നെ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് വിദേശ കപ്പല്‍ നിര്‍മ്മാതാക്കളെ ബിഡുകള്‍ സമര്‍പ്പിക്കുവാനായി ക്ഷണിക്കും. റഷ്യ,ജര്‍മനി,സ്‌പെയിന്‍,ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിലുള‌ള ഈ കപ്പല്‍ നിര്‍മ്മാതാക്കള്‍ സമര്‍പ്പിക്കുന്ന ബിഡുകള്‍ പരിശോധിച്ച ശേഷമാകും തുടര്‍ന്നുള‌ള കാര്യങ്ങള്‍ തീരുമാനിക്കുക.

ഏതാണ്ട് ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന നടപടിക്രമങ്ങളിലൂടെയാകും ബിഡ്നടപടികള്‍ പൂര്‍ത്തിയാക്കുക എന്നും ഈ പദ്ധതിക്കു കീഴിലുള‌ള ആദ്യ അന്തര്‍വാഹിനിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഏതാണ്ട് ഏഴുവര്‍ഷത്തോളം എടുക്കുമെന്നും അധികൃതരെ ഉദ്ധരിച്ച്‌ ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags: 6 Submarinesubmarine
Share35TweetSendShare

Discussion about this post


Latest stories from this section

പ്രധാനമന്ത്രിയെ കുറിച്ചുള്ള പുസ്തകത്തിന് അപ്രഖ്യാപിത നിരോധനവുമായി ആമസോൺ; ഹിന്ദു ശബ്ദങ്ങൾ സെൻസർ ചെയ്യുന്നുവെന്ന് എഴുത്തുകാരൻ

മാർപ്പാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും; സ്ഥിരീകരണം ഔദ്യോഗികം

ബാഡ്മിന്റൺ ടൂർണമെന്റിൽ സ്വർണം നേടിയ ഇന്ത്യൻ താരത്തെ ഇറാനിൽ നിർബന്ധിച്ച് ഹിജാബ് ധരിപ്പിച്ചു; മെഡൽ നൽകിയത് പോലും ഹിജാബ് അണിഞ്ഞ ശേഷം

ചരിത്രം കുറിച്ച് ആത്മനിർഭർ ഭാരത്; ഐ എൻ എസ് വിക്രാന്തിൽ തേജസ് പോർവിമാനത്തിന്റെ ആദ്യ നാവിക പതിപ്പ് ലാൻഡ് ചെയ്തു

Next Post

വാക്‌സിന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവര്‍ മരിച്ചിട്ടുണ്ടോ?: പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ട് എയിംസ്

Latest News

പ്രധാനമന്ത്രിയെ കുറിച്ചുള്ള പുസ്തകത്തിന് അപ്രഖ്യാപിത നിരോധനവുമായി ആമസോൺ; ഹിന്ദു ശബ്ദങ്ങൾ സെൻസർ ചെയ്യുന്നുവെന്ന് എഴുത്തുകാരൻ

‘എനിക്ക് ഈയിടെയായി സുഖമില്ല, ഓർമ്മ ശക്തി കുറയുന്നു,ഡയലോഗുകൾ മറന്നുപോകുന്നു’: ഭാനുപ്രിയ

കെഎസ്ആർടിസി ബസിൽ വെച്ച് സ്‌കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ചു; ആർടിഒ ജീവനക്കാരൻ അറസ്റ്റിൽ

മാർപ്പാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും; സ്ഥിരീകരണം ഔദ്യോഗികം

ഇന്ധന സെസ്; ധനമന്ത്രിയെ തിരുത്താൻ ഇടതുമുന്നണിയും മുഖ്യമന്ത്രിയും തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ; സഹകരണ ബാങ്കുകളിൽ നിന്ന് സർക്കാർ വായ്പയെടുക്കാനുളള നീക്കം അപകടകരം

‘ക്ഷമ ദൗർബല്യമായി കാണരുത്‘: അനധികൃത ഫ്ലക്സ് ബോർഡ് വിഷയത്തിൽ സംസ്ഥാന സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി ഹൈക്കോടതി

പല്ല് ഉന്തിയതിനാൽ ജോലി നൽകാനാകില്ലെന്ന് കേരളം അറിയിച്ചു; വനവാസി യുവാവിന് ജോലി നിഷേധിച്ചതിൽ കേന്ദ്രം

ബാഡ്മിന്റൺ ടൂർണമെന്റിൽ സ്വർണം നേടിയ ഇന്ത്യൻ താരത്തെ ഇറാനിൽ നിർബന്ധിച്ച് ഹിജാബ് ധരിപ്പിച്ചു; മെഡൽ നൽകിയത് പോലും ഹിജാബ് അണിഞ്ഞ ശേഷം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies