ഡല്‍ഹി: രാജ്യത്ത് 23 കോടിയിലധികം ജനങ്ങള്‍ക്ക് ഇതിനോടകം വാക്സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഈ സാഹചര്യത്തില്‍ ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ചില ഇളവുകള്‍ നല്‍കുന്ന കാര്യം പരിഗണിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
ആഭ്യന്തര വിമാന യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ഇളവ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനി മുതല്‍ ആഭ്യന്തര യാത്രയ്ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് വേണ്ടി വരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘ചര്‍ച്ച തുടരുകയാണ്. വ്യോമയാന മന്ത്രാലയം ഒറ്റക്ക് തീരുമാനം എടുക്കില്ല. ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അടക്കമുള്ളവരുമായി ചര്‍ച്ച ചെയ്ത് മാത്രമെ തീരുമാനമെടുക്കൂ. യാത്രക്കാരുടെ താത്പര്യത്തിനാവും ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കുക. നിലവില്‍ കോവിഡ് കേസുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ആഭ്യന്തര വിമാനയാത്ര നടത്തുന്നവരോടാണ് ആര്‍ടിപിസിആര്‍ പരിശോധനാഫലം ചോദിക്കുന്നത്.’ കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
Discussion about this post