കൊച്ചി: കോവിഡ് പ്രതിരോധത്തിന് കൈത്താങ്ങായി 20 ടൺ സംഭരണ ശേഷിയുള്ള ഓക്സിജൻ ടാങ്കുകൾ സിംഗപ്പൂരിൽ നിന്നും എത്തി. 20 ടൺ സംഭരണ ശേഷിയുള്ള മൂന്ന് ടാങ്കുകളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്നത്.
രണ്ടു ടാങ്കുകൾ എറണാകുളം ജില്ലയിൽ ഉപയോഗിക്കും. ജില്ലയിലെ ഓക്സിജൻ സംഭരണ പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദാനി ഗ്രൂപ്പാണ് സർക്കാരിന്റെ ആവശ്യപ്രകാരം ടാങ്കുകൾ എത്തിക്കുന്നത്.








