Saturday, February 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

യുവതിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് അതിക്രൂരമായ ലൈംഗികാതിക്രമവും മർദനവും ; സ്വകാര്യ ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണി; പ്രതി ഒളിവിൽ

by Brave India Desk
Jun 8, 2021, 09:48 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: കണ്ണൂർ സ്വദേശിനിയായ യുവതിയെ മാസങ്ങളോളം കൊച്ചിയിലെ ഫ്ലാറ്റിൽ പൂട്ടിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയെ പിടികൂടാതെ പൊലീസ്. പ്രതി മാർട്ടിൻ ജോസഫ് പുലികോട്ടിൽ യുവതിയുടെ പരാതിക്ക് പിന്നാലെ ഒളിവിൽ പോയെന്നാണ് എറണാകുളം സെൻട്രൽ പൊലീസ് പറയുന്നത്.

കഴിഞ്ഞ ലോക്ഡൗൺ കാലത്തായിരുന്നു മാർട്ടിൻ മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വച്ച് യുവതിയെ ക്രൂരമായ ബലാൽസംഗത്തിന് ഇരയാക്കിയത്. യുവതിയുടെ ശരീരമാസകലം പൊള്ളിച്ചതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. കൊച്ചിയിൽ തുടരാൻ ഭയമുളള യുവതി മറ്റൊരിടത്ത് അഭയം പ്രാപിച്ചിരിക്കുകയാണ്.

Stories you may like

ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി ക്ഷേത്രമുറ്റത്ത് എൽഡിഎഫ് പ്രചാരണഗാനം; ഗായിക അഞ്ജു ജോസഫിനെക്കൊണ്ട് പാട്ടുപാടിച്ചത് സി.പി.എമ്മുകാർ

ഭരിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്’, കേരള വികസനത്തിൽ സംവാദത്തിന് തയ്യാർ! സ്ഥാനാർത്ഥി പട്ടിക ഈ മാസം;രാജീവ് ചന്ദ്രശേഖർ

നഗരത്തിലെ ഫ്ലാറ്റിൽ കണ്ണൂർ സ്വദേശിനിക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനമായിരുന്നുവെന്ന് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ലോക്ഡൗണിൽ കൊച്ചിയിൽ കുടുങ്ങിയതോടെയാണ് മുൻ പരിചയമുണ്ടായിരുന്ന മാർട്ടിനൊപ്പം യുവതി താമസിക്കുന്നത്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയത്തിലായത്. ഒരു വർഷത്തോളം ഇരുവരും ഒരുമിച്ച് താമസിച്ചു.

എന്നാൽ കഴിഞ്ഞ ഫെബ്രുവരി മുതൽ മാർട്ടിൻ തന്നെ നിരന്തരം ഉപദ്രവിക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു. അതിക്രൂരമായ ലൈംഗികാതിക്രമവും മർദനവുമാണ് യുവതിക്ക് നേരിടേണ്ടതായി വന്നത്. ശരീരത്തില്‍ പൊള്ളലേൽപ്പിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു. മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ വച്ചായിരുന്നു പീഡനം.

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ മാർട്ടിൻ, ഫ്ലാറ്റിൽനിന്ന് പുറത്ത് പോകുകയോ പീഡനവിവരം പുറത്തുപറയുകയോ ചെയ്താൽ ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. മർദനത്തിന് പുറമെ കണ്ണില്‍ മുളകുവെള്ളം ഒഴിക്കുക, ശരീരത്തില്‍ ചൂടുവെള്ളം ഒഴിക്കുക, ബെൽറ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുക, മുഖത്ത് മർദിക്കുക എന്നിങ്ങനെയും യുവതിയെ പീഡിപ്പിച്ചിരുന്നു. ഫെബ്രുവരി 15 മുതൽ മാർച്ച് എട്ട് വരെ 22 ദിവസമാണ് ഇത്തരത്തിലുള്ള പീഡനം നേരിടേണ്ടി വന്നതെന്നു യുവതി വ്യക്തമാക്കുന്നു.

ഭക്ഷണം വാങ്ങുന്നതിനായി മാർട്ടിൻ പുറത്തുപോയപ്പോഴാണ് യുവതി ഫ്ലാറ്റിൽനിന്ന് രക്ഷപെട്ടത്. ഒളിവിൽ താമസിച്ചിരുന്ന യുവതിയെ വിഡിയോ പുറത്തുവിടുമെന്ന ഭീഷണിയുമായി മാർട്ടിൻ നിരന്തരം വിളിച്ചതോടെ പൊലീസിൽ പരാതി നൽകി. എറണാകുളം സെൻട്രൽ പൊലീസ് മാർട്ടിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ രക്ഷപെട്ടു. അതേസമയം, പീഡനത്തിനും മർദനത്തിനും പുറമെ യുവതിയിൽനിന്ന് ഇയാൾ പണവും തട്ടിയെടുത്തിട്ടുണ്ട്. ഷെയർമാർക്കറ്റിലിട്ട് ലാഭം കിട്ടിയശേഷം തിരികെ നൽകാമെന്ന് പറഞ്ഞ് അഞ്ചു ലക്ഷം രൂപയും പ്രതി തട്ടിയെടുത്തു. മാസം 40,000 രൂപ വീതം തിരികെ നൽകാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. എന്നാൽ ഇതുണ്ടായില്ല.

സംഭവം നടന്ന് രണ്ടുമാസം പിന്നിട്ടിട്ടും പ്രതി മാർട്ടിൻ ജോസഫ് പുലികോട്ടിലിനെ കസ്റ്റഡിയിലെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കോവിഡും ലോക്ഡൗണും മൂലമാണ് ഇയാളെ പിടികൂടാനാകാത്തതെന്നാണ് പൊലീസ് പറയുന്നത്. മുൻകൂർ ജാമ്യം തേടി മാര്‍ട്ടിൻ കോടതിയെ സമീപിച്ചിരുന്നു. ബലാൽസംഗം ഉൾപ്പെടെയുള്ള കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Tags: rape casecrime against women
Share1TweetSendShare

Latest stories from this section

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

Discussion about this post

Latest News

നെഹ്‌റുവും ചൈനയും തമ്മിലെ ‘പഞ്ചശീല’ രഹസ്യം പരസ്യമാക്കി അനിൽ ചൗഹാൻ! ലഡാക്കിലെ തർക്കം അന്നേ തുടങ്ങിയിരുന്നു…

നെഹ്‌റുവും ചൈനയും തമ്മിലെ ‘പഞ്ചശീല’ രഹസ്യം പരസ്യമാക്കി അനിൽ ചൗഹാൻ! ലഡാക്കിലെ തർക്കം അന്നേ തുടങ്ങിയിരുന്നു…

ഭാരതത്തിന്റെ ഹൃദയത്തുടിപ്പറിഞ്ഞ് ‘സേവാ തീർത്ഥ്’; പുതിയ ഓഫീസിൽ മോദിയുടെ ആദ്യ കൈയൊപ്പ് പാവപ്പെട്ടവർക്കും കർഷകർക്കും വേണ്ടി

ഭാരതത്തിന്റെ ഹൃദയത്തുടിപ്പറിഞ്ഞ് ‘സേവാ തീർത്ഥ്’; പുതിയ ഓഫീസിൽ മോദിയുടെ ആദ്യ കൈയൊപ്പ് പാവപ്പെട്ടവർക്കും കർഷകർക്കും വേണ്ടി

അഭിഷേക് വരുന്നു, സഞ്ജു പുറത്തേക്ക്? പാകിസ്ഥാനെതിരായ പോരാട്ടത്തിന് മുമ്പ് അതിനിർണായക അപ്ഡേറ്റ്

അഭിഷേക് വരുന്നു, സഞ്ജു പുറത്തേക്ക്? പാകിസ്ഥാനെതിരായ പോരാട്ടത്തിന് മുമ്പ് അതിനിർണായക അപ്ഡേറ്റ്

ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി ക്ഷേത്രമുറ്റത്ത് എൽഡിഎഫ് പ്രചാരണഗാനം; ഗായിക അഞ്ജു ജോസഫിനെക്കൊണ്ട് പാട്ടുപാടിച്ചത് സി.പി.എമ്മുകാർ

ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി ക്ഷേത്രമുറ്റത്ത് എൽഡിഎഫ് പ്രചാരണഗാനം; ഗായിക അഞ്ജു ജോസഫിനെക്കൊണ്ട് പാട്ടുപാടിച്ചത് സി.പി.എമ്മുകാർ

 മാപ്പിൽ കശ്മീർ ഇന്ത്യയുടേത്; പാകിസ്താന് നെഞ്ചിടിപ്പ്, പിന്നാലെ പരക്കംപാച്ചിൽ! യുഎസ് പോസ്റ്റ് ഡിലീറ്റ് ചെയ്യിച്ചെന്ന് പാക് പട

 മാപ്പിൽ കശ്മീർ ഇന്ത്യയുടേത്; പാകിസ്താന് നെഞ്ചിടിപ്പ്, പിന്നാലെ പരക്കംപാച്ചിൽ! യുഎസ് പോസ്റ്റ് ഡിലീറ്റ് ചെയ്യിച്ചെന്ന് പാക് പട

കൊച്ചു ടീമിനോട് തോറ്റ് ലോകകപ്പിന് പുറത്തേക്ക്; ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച ആ 191 റൺസ്; 19 വർഷങ്ങൾക്കിപ്പുറവും നൊമ്പരമായി ആ തോൽവി

കൊച്ചു ടീമിനോട് തോറ്റ് ലോകകപ്പിന് പുറത്തേക്ക്; ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച ആ 191 റൺസ്; 19 വർഷങ്ങൾക്കിപ്പുറവും നൊമ്പരമായി ആ തോൽവി

ചുംബനം ‘വിദേശി’യല്ല, പക്കാ നാടൻ! ഖജുരാഹോയും കാമസൂത്രവും നൽകുന്ന പാഠമെന്ത്? കിസ്സ് ഡേയിൽ സോഷ്യൽ മീഡിയ ചർച്ചയാക്കുന്ന ഇന്ത്യയുടെ ‘പ്രണയ ചരിത്രം’

ചുംബനം ‘വിദേശി’യല്ല, പക്കാ നാടൻ! ഖജുരാഹോയും കാമസൂത്രവും നൽകുന്ന പാഠമെന്ത്? കിസ്സ് ഡേയിൽ സോഷ്യൽ മീഡിയ ചർച്ചയാക്കുന്ന ഇന്ത്യയുടെ ‘പ്രണയ ചരിത്രം’

വിന്റർ ഒളിമ്പിക്സ് ഗ്രാമത്തിൽ ‘കോണ്ടം’ ക്ഷാമം! മൂന്ന് ദിവസത്തിനിടെ തീർന്നത് പതിനായിരം പാക്കറ്റുകൾ; അത്ലറ്റുകളുടെ അമിത ആവശ്യം സംഘാടകരെ കുഴപ്പിക്കുന്നു

വിന്റർ ഒളിമ്പിക്സ് ഗ്രാമത്തിൽ ‘കോണ്ടം’ ക്ഷാമം! മൂന്ന് ദിവസത്തിനിടെ തീർന്നത് പതിനായിരം പാക്കറ്റുകൾ; അത്ലറ്റുകളുടെ അമിത ആവശ്യം സംഘാടകരെ കുഴപ്പിക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies