കണ്ണൂർ: എമർജൻസി ലൈറ്റിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. കണ്ണൂർ സ്വദേശി അഷ്‌റഫാണ് കണ്ണൂർ വിമാനത്താവളത്തിൽ പിടിയിലായത്.
രണ്ട് കിലോ സ്വർണ്ണമാണ് ഇയാളിൽ നിന്നും പിടികൂടിയത്. ഇതിന് വിപണിയിൽ 92 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് പറഞ്ഞു. മസ്കറ്റിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിൽ എത്തിയതാണ് അഷറഫ്.











