ഡല്‍ഹി: കോവിഡിന് മുന്നില്‍ പ്രധാനമന്ത്രി ഭീരുവിനെ പോലെ പെരുമാറിയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക വധേര ഗാന്ധി. ഇന്ത്യക്കാര്‍ക്കല്ല പ്രധാനമന്ത്രി പ്രഥമ പരിഗണന നല്‍കുന്നത്. ‘ആരാണ് ഉത്തരവാദി’ എന്ന പേരില്‍ നടപ്പാക്കുന്ന കാമ്പയിനില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
പ്രധാനമന്ത്രി ഏറ്റവും മോശം സാഹചര്യം വരാന്‍ കാത്തിരിക്കുകയായിരുന്നു. രാജ്യത്തെ മോദി ഏറ്റവും താഴേക്കിടയിലാക്കി. ഇന്ത്യക്കാര്ക്കായിരുന്നില്ല പ്രഥമ പരിഗണന. പ്രതിസന്ധി ഘട്ടത്തില്‍ യാഥാര്‍ഥ്യത്തെ നേരിടുക, ഉത്തരവാദിത്തം ഏറ്റെടുക്കുക, പ്രവര്‍ത്തനങ്ങള്‍ ചെയ്യുക എന്നതാണ് ഒരു നല്ല ഭരണത്തിന്റെ ലക്ഷണം. മോദി സര്‍ക്കാര്‍ ഇവയൊന്നും ചെയ്തില്ല. മഹാമാരിയുടെ തുടക്കം മുതല്ക്കേ സത്യം മറച്ചുവെക്കാനും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനുമാണ് മോദി ശ്രമിച്ചത്.
രണ്ടാം തരംഗം ശക്തമായി വീശിയപ്പോള്‍ സര്‍ക്കാര്‍ നിര്‍ജീവമായി. ഈ നിര്‍ജീവതയാണ് രാജ്യത്താകെ പടര്‍ന്നുപിടിക്കാനും കണക്കില്ലാത്ത ദുരിതം വിതയ്ക്കാനും വൈറസിനെ അനുവദിച്ചത്. പകര്‍ച്ചവ്യാധി നേരിടാന്‍ സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതാധികാര സമതിയുടെ ശിപാര്‍ശകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിച്ചതായും പ്രിയങ്ക പറയുന്നു.
Discussion about this post