Saturday, May 24, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

സാധാരണ മക്കളെ പ്രതി പെറ്റ വയറുകൾ കരയുന്നത് കാണുമ്പോൾ കൂടെ കരയാനാണ് തോന്നാറുള്ളത്, യുഎന്‍ സമാധാനസേനയില്‍ ചേരാനായി അഫ്ഗാനിസ്ഥാനില്‍ എത്തപ്പെട്ടതല്ല നിമിഷ, ആ ദേശദ്രോഹിക്കു വേണ്ടി കരയുന്ന അമ്മയോട് സഹതാപമില്ല

by Brave India Desk
Jun 12, 2021, 09:25 pm IST
in Kerala
Share on FacebookTweetWhatsAppTelegram

സാധാരണ മക്കളെ പ്രതി പെറ്റ വയറുകൾ കരയുന്നത് കാണുമ്പോൾ കൂടെ കരയാനാണ് തോന്നാറുള്ളത്. പക്ഷേ ബിന്ദു എന്ന മണക്കാട്ടുകാരി അമ്മയുടെ കരച്ചിൽ കാണുമ്പോൾ സഹതാപം പോയിട്ട് നിസംഗത പോലും വരുന്നില്ലെന്നതാണ് സത്യം. അഫ്ഗാൻ ജയിലിൽ കഴിയുന്ന മകളെ തിരികെ നാട്ടിലെത്തിക്കണമെന്നു പറഞ്ഞാണ് ആ സ്ത്രീ കരയുന്നത്. യു . എൻ സമാധാനസേനയിൽ ചേരാൻ വേണ്ടി അഫ്ഗാനിസ്ഥാനിൽ എത്തപ്പെട്ടതല്ല ആ മകൾ .ഇന്ത്യയ്ക്കു വേണ്ടി പോരാടി അഫ്ഗാൻ സൈന്യത്തിന്റെ പിടിയിൽ അകപ്പെട്ടതുമല്ല . ജോലി സംബന്ധമായി അഫ്ഗാനിസ്ഥാനിലെത്തി തടവിലായതുമല്ല. രാജ്യം നിർബന്ധിച്ച് അങ്ങോട് പറഞ്ഞയച്ചതും അല്ല .മറിച്ച് പിറന്ന മണ്ണിനെ മറന്ന് , പെറ്റ വയറിനെ തള്ളി തീവ്രവാദിയായ ഒരുത്തനൊപ്പം നിരപരാധികളെ കൊന്നൊടുക്കാൻ സിറിയയിൽ സ്വമേധയാ കടന്നു കളഞ്ഞ ഒരുവളാണ് ഫാത്തിമ എന്ന നിമിഷ . ഒരു തരി ദയ പോലും അർഹിക്കുന്നില്ല ഇവളെപ്പോലെയുള്ള ദേശദ്രോഹികൾ . അതുകൊണ്ടു തന്നെ ബിന്ദു എന്ന അമ്മയോടും അവരുടെ കണ്ണീരിനോടും ഒട്ടുമില്ല സഹതാപം .
കേരളത്തിൽ ലവ് ജിഹാദില്ലായെന്നു വാദിക്കുന്ന മതേതറകളും ഐസിസ് എന്ന തീവ്രവാദ സംഘടനയിൽ മലയാളികൾ പോയതിനു തെളിവുണ്ടോ എന്നും ചോദിക്കുന്ന പുരോഗമനവാദികളും ഒക്കെ അഫ്ഗാൻ ജയിലിൽ കിടക്കുന്ന നാല് തീവ്രവാദിനിപ്പരിഷകളെ കാണാതെയല്ല അത്തരം പരാമർശം നടത്തുന്നത്. മോൻ ചത്താലും മരുമോളുടെ കണ്ണീരു കണ്ടാൽ മതിയെന്ന സിൻഡ്രോം വല്ലാതെ ബാധിച്ചതിനാലാണ് അവർ പിറന്ന നാടിനെ ചതിക്കുന്ന അത്തരം ഹീനജന്മങ്ങൾക്ക് നിർലോഭം ഷേവ് പിന്തുണ നല്കുന്നത്.
ഐ.എസ്. ഭീകരനായിരുന്ന ഈസ എന്ന ബെക്സിൻ വിൻസെന്റിന്റെ ഭാര്യയാണ് ഫാത്തിമയെന്നു പേരു മാറ്റിയ നിമിഷ. ബെക്സിൻ വിൻസെന്റിന്റെ സഹോദരൻ ബെസ്റ്റിൻ വിൻസന്റിന്റെ ഭാര്യയാണ് മറിയം എന്നു പേരുമാറ്റിയ മെർലിൻ ജേക്കബ് പാലത്ത്. ഭർത്താവ് ബെസ്റ്റിൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടപ്പോൾ ഉടുമ്പുന്തല സ്വദേശിയായ ഐ.എസ്. ഭീകരൻ അബ്ദുൾ റഷീദിനെ വിവാഹം കഴിച്ചു. പിന്നീട് റഷീദും കൊല്ലപ്പെട്ടു. റഷീദിന്റെ മുൻ ഭാര്യമാരിലൊരാൾ മലയാളിയായ സോണിയാ സെബാസ്റ്റ്യനാണ് . ജയിലിലുള്ള മൂന്നാമത്തെയാൾ .കൊല്ലപ്പെട്ട ഐ.എസ്. പ്രവർത്തകൻ ഇജാസ് പുരയിലിന്റെ ഭാര്യയാണ് റഹീല പുരയിൽ എന്ന നാലാമത്തെ മലയാളി .
ഇനി തിരുവനന്തപുരത്തുകാരി ബിന്ദുവിന്റെ മകൾ നിമിഷയെ എങ്ങനെ ഫാത്തിമയായി എന്നതിനെ കുറിച്ച് പോലീസ് രേഖകൾ കൃത്യമായി പറയുന്നുണ്ട്. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജ് അവസാനവർഷ വിദ്യാർഥിനിയായിരിക്കെ, 2013 സപ്തംബറിലാണ് നിമിഷ മതപരിവർത്തനം നടത്തി ഫാത്തിമ എന്ന പേരു സ്വീകരിച്ചതെന്ന് പോലീസ് രേഖകളിലുണ്ട്. പെൺകുട്ടിയെ കാസർകോട്ട് പഠിച്ചുകൊണ്ടിരിക്കെ കാണാതായിരുന്നു. കാണാതായ സമയത്ത് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി. കാസർകോട് വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ടിലാണ് നിമിഷയുടെ മതപരിവർത്തനത്തെക്കുറിച്ചും മറ്റും വിവരിക്കുന്നത്.
കാസർകോട് ജില്ലാ പോലീസ് സൂപ്രണ്ട് 2015 നവംബറിൽ അന്നത്തെ സംസ്ഥാന പോലീസ് മേധാവി ടി.പി.സെൻകുമാറിനു സമർപ്പിച്ച റിപ്പോർട്ടിൽ പെൺകുട്ടിയുടെ ജീവിതരീതിയിലുണ്ടായ മാറ്റത്തെക്കുറിച്ചും പറയുന്നുണ്ട്. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജിലെ ഒരു സഹപാഠിയുമായി നിമിഷ അടുപ്പത്തിലായി. ഇയാൾ കേരള നദ്വത്തുൽ മുജാഹിദീനിലെ സജീവ അംഗമായിരുന്നു. ഇയാളുമായുള്ള അടുപ്പം നിമിഷയെ കടുത്ത മതവിശ്വാസിയാക്കിയതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. പിന്നീട് നിമിഷ നദ്വത്തുൽ മുജാഹിദീന്റെ യോഗങ്ങളിലും ക്ലാസുകളിലും സ്ഥിരമായി പങ്കെടുത്തിരുന്നു. പഠിച്ചിരുന്ന കോളേജിലെ സീനിയർ വിദ്യാർഥികളും നദ്വത്തുൽ മുജാഹിദീന്റെ സജീവപ്രവർത്തകരുമായ ആയിശ, മറിയ എന്നിവർ വഴിയാണ് ബെക്സൻ വിൻസെന്റ് എന്ന ഈസയെ നിമിഷ ഫാത്തിമ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും.
കാണാതായ നിമിഷ പാലക്കാട്ട് ഉണ്ടെന്നറിഞ്ഞു ബന്ധുക്കൾ അവിടെയെത്തി. എന്നാൽ മതം മാറി പാത്തിമയായ ആ പെൺകുട്ടി മാതാവിന്റെ കൂടെ പോകാൻ തയാറായില്ല. തുടർന്നു പൊലീസ് ഇരുവരെയും കസ്‌റ്റഡിയിൽ എടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. ഇസയ്ക്കൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നു ഫാത്തിമ കോടതിയിൽ പറഞ്ഞു. 18 വയസ്സു തികഞ്ഞ ഫാത്തിമയെ കോടതി ഇസയ്ക്കൊപ്പം വിടുകയും ചെയ്തു. ആ ഫാത്തിമയാണ് ഇപ്പോൾ അഫ്ഗാൻ ജയിലിലെ തടവിലുള്ളത്.
കേരളത്തിൽ ലവ് ജിഹാദ് ഇല്ലായിരുന്നെങ്കിൽ നിമിഷയെന്ന പെണ്ണ് എങ്ങനെ ഫാത്തിമയായി ? മെർലിൻ ജേക്കബ് പാലത്ത് എങ്ങനെ മറിയയായി ? വിശുദ്ധ പ്രണയത്തിനെന്തിന് മതപരിവർത്തനം ? വിശുദ്ധ പ്രണയികൾ എന്തിന് സിറിയയിലും അഫ്ഗാനിസ്ഥാനിലും എത്തണം? അന്യദേശത്ത് തടവിലാക്കപ്പെട്ട ഇവരെ കൊട്ടും കുരവയുമിട്ട് ജന്മനാട്ടിൽ സ്വീകരിക്കാൻ ഇവറ്റകൾ ജന്മദേശത്തിനു വേണ്ടി പൊരുതിയ യുദ്ധതടവുകാർ അല്ല . ഇവരും ഇവരുടെ മരണപ്പെട്ട ഭർത്താക്കന്മാരുമെല്ലാം മതം തലയ്ക്കു പിടിച്ച് നിരപരാധികളെ കൊന്നൊടുക്കാൻ ഇറങ്ങിപുറപ്പെട്ടവരാണ്. ഇവരെപ്പോലുളള തീവ്രവാദചെറ്റകളാണ് കഴിഞ്ഞ മാസം കാബൂളിൽ ആക്രമണം നടത്തി അറുപതിലേറെ വരുന്ന നിരപരാധികളായ കുഞ്ഞുങ്ങളെ കൊന്നൊടുക്കിയത്. ദയയുടെ കണിക പോലും ഇവരർഹിക്കുന്നില്ല. ഇന്ത്യയെന്ന പുണ്യ ഭൂമിയിൽ ഇവറ്റകളെ കാലു കുത്താൻ അനുവദിക്കരുത്. ജിഹാദികളുടെ സ്വർഗ്ഗം തേടി പോയവർക്ക് തിരികെ വന്ന് അശുദ്ധിപ്പെടുത്താനുള്ളതല്ല ഈ മണ്ണ് .
‌ഇതൊരു പാഠമാവണം പലർക്കും . മക്കളെ ചൊല്ലുവിളിക്ക് വളർത്താൻ മറന്നു പോകുന്ന അമ്മമാർക്ക് ഇത് ഒരു പാഠമാവണം .പെറ്റവയറിനെ തള്ളി ജന്മഭൂമിയെ ഒറ്റി ജിഹാദികളുടെ പിറകെ പോകുന്ന ഓരോ ഹീന ജന്മങ്ങളും തിരിച്ചറിയണം തങ്ങൾ ഇരന്നു വാങ്ങുന്നത് ജീവിതമല്ല തടവറയാണെന്ന് . ഉള്ളതെല്ലാം വിറ്റു പെറുക്കി ഉന്നതപഠനത്തിനായി പെൺമക്കളെ വിടുന്ന മാതാപിതാക്കന്മാർ തിരിച്ചറിയണം മതത്തിന്റെ വലയ്ക്ക് മുകളിൽ പ്രണയത്തിന്റെ ചിത്രത്തുന്നൽ നെയ്ത് ചതിക്കാനായി കാത്തിരിക്കുന്ന ജിഹാദി ചിലന്തികൾ കേരളത്തിലങ്ങോളമിങ്ങോളമുണ്ടെന്ന യാഥാർത്ഥ്യം. അതുകൊണ്ട് തന്നെ ഇവരുടെ കരച്ചിൽ കാണുമ്പോൾ ഉള്ളുലയാത്തത് ഇവരുടെ മകൾ തിരഞ്ഞെടുത്ത നാശത്തിന്റെ വഴി കാരണം എത്രയോ നിരപരാധികൾ പിടഞ്ഞു മരിച്ചു കാണാമെന്ന യാഥാർത്ഥ്യം മുൻനിറുത്തിയാണ്. അവരുടെയൊക്കെ അമ്മമാരുടെ നെഞ്ചു നീറിയ കരച്ചിലോളം ഒരിക്കലും വരില്ല ഈ സ്ത്രീയുടെ തേങ്ങൽ.
ജന്മഭൂമിയെ ഒറ്റാൻ ഇറങ്ങിതിരിച്ച ഈ നാലു പേരെയും നമ്മുടെ രാജ്യത്ത് കാല് കുത്താൻ അനുവദിച്ചാൽ അത് അപമാനമാവുക പിറന്ന മണ്ണിനായി പട പൊരുതി ഈ മണ്ണിൽ ജീവത്യാഗം ചെയ്ത അനേകായിരം ധീരയോദ്ധാക്കളുടെ ജീവത്യാഗത്തിനാണ്.

അഞ്ജു പാര്‍വതി

Stories you may like

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

https://www.facebook.com/anjuprabheesh/posts/4032781330143923?__cft__[0]=AZXRe2AngS0s1CfgFExD41-gJanzK7AlvEBlcQQmKNcPCF1msKTsHu9dUAqk3nrVL7ZIsAtZgTylefd8yjAy6SsRt5_bL5LaaMT7ZoVZDwgWldVc-VJ0oU_wEJ-DWK5hobw&__tn__=%2CO%2CP-R

Tags: NIMISHA FATHIMAisisbindu
Share58TweetSendShare

Latest stories from this section

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

കേരളത്തിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;വന്ദേഭാരതിൽ പുതിയ മാറ്റം: റെയിൽവേയുടെ സർപ്രൈസ്

ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചു,രാജ്യവിരുദ്ധ പരാമർശം :മലപ്പുറം സ്വദേശി അറസ്റ്റിൽ

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

Discussion about this post

Latest News

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

അവൾക്കതിപ്പോൾ പ്രശ്‌നമല്ല,പ്രതിയുടേത് കുറ്റകൃത്യമെങ്കിലും വൈകാരികബന്ധത്തിലേക്ക് വളർന്നു; പോക്‌സോ കേസിൽ ശിക്ഷ റദ്ദ് ചെയ്ത് സുപ്രീംകോടതി

രണ്ട് ജിബി നെറ്റും മികച്ച ഓഫറുകളും,200 ൽ താഴെ മുടക്കിയാൽ മതി;കിടിലൻ ഓഫറുമായി ജിയോ

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും:ലഷ്‌കർ സ്ഥാപകന്റെ അതേ ഭീഷണിയുമായി പാകിസ്താൻ സൈനികവക്താവ്; ഓരേ തൂവൽപക്ഷികളെന്ന് സോഷ്യൽമീഡിയ

കാട്ടുനീതിയാണ് പാകിസ്താനിൽ,സൈനികമേധാവിയ്ക്ക് ‘രാജാവ്’പദവി നൽകാമായിരുന്നു; വിമർശനവുമായി ഇമ്രാൻ ഖാൻ

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies