വിശാഖപട്ടണം: ആന്ധ്രാ പ്രദേശിലെ വിശാഖപ്പട്ടണത്ത് പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ ആറ് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. നക്സൽ വിരുദ്ധ പൊലീസ് സേനയായ ഗ്രേഹണ്ടുമായാണ് ഭീകരർ ഏറ്റുമുട്ടിയത്.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി വിശാഖപട്ടണം പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. കൊല്ലപ്പെട്ടവർ എല്ലാം തന്നെ സിപിഐ (മാവോയിസ്റ്റ്) എന്ന സംഘടനയിലെ അംഗങ്ങളാണ്.
ഭീകരരിൽ നിന്നും ആയുധങ്ങളും കണ്ടെടുത്തു. ഇവയിൽ റൈഫിളുകളും എ കെ 47 തോക്കുകളും ഉൾപ്പെടുന്നു. പൊലീസ് സേനാംഗങ്ങൾക്ക് ആർക്കും അപായമൊന്നും സംഭവിച്ചിട്ടില്ല.
Discussion about this post