ഡല്‍ഹി: റദ്ദാക്കിയ സിബിഎസ്‌ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷയില്‍ വിദ്യാര്‍ത്ഥികളുടെ മൂല്യനിര്‍ണയം 10,11,12 ക്ലാസുകളിലെ പരീക്ഷാഫലത്തിന്റെ ആകെത്തുകയായി കണക്കാക്കുമെന്ന് സിബിഎസ്‌ഇ സുപ്രീംകോടതിയില്‍ അറിയിച്ചു. ഇതില്‍ 10,11 ക്ലാസുകളിലെ വാര്‍ഷികഫലത്തിന്റെയും 12ാം ക്ളാസ് പ്രീ ബോര്‍ഡ് പരീക്ഷയുടെയും ഫലം 30:30:40 എന്ന അനുപാതത്തിലെടുത്താകും ഫലം കണക്കാക്കുക.
10,11 ക്ലാസുകളിലെ തിയറി മാര്‍ക്കുകളാണ് മൂല്യനിര്‍ണയത്തിന് പരിഗണിക്കുന്നത്. ജസ്‌റ്റിസ് എ.എം ഖാന്‍വീല്‍ക്കര്‍, ജസ്‌റ്റിസ് ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
സിബിഎസ്‌ഇയ്‌ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാന് മൂല്യനിര്‍ണയ വിവരങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ചത്. കേസില്‍ വിധി ഇന്നുണ്ടാകും. പരീക്ഷാ മൂല്യനിര്‍ണയ വിവരങ്ങള്‍ സുപ്രീംകോടതി അംഗീകരിച്ചാലുടന്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കുമെന്നും സിബിഎസ്‌ഇ അറിയിച്ചു.
Discussion about this post