Saturday, October 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘പറക്കും സിംഗ്’ ഇനി ഓർമ്മകളിൽ; ഇതിഹാസ അത്‌ലറ്റ് മില്‍ഖാ സിംഗ് അന്തരിച്ചു

by Brave India Desk
Jun 19, 2021, 08:19 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ചണ്ഡീഗഡ്: ഇന്ത്യയുടെ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിങ് (91) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്നാണ് മരണം. ഏറെ നാള്‍ ആശുപത്രിയിലും വീട്ടിലുമായി കഴിയുകയായിരുന്നു അദ്ദേഹം.

മെയ് 20നായിരുന്നു മില്‍ഖാ കൊവിഡിന്‍റെ പിടിയിലായത്. ദിവസങ്ങള്‍ക്ക് ശേഷം കൊവിഡ് നെഗറ്റീവായ അദ്ദേഹത്തെ ബന്ധുക്കളുടെ ആവശ്യത്തെ തുടര്‍ന്ന് വീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ശരീരത്തില്‍ ഓക്സിജന്റെ അളവില്‍ കുറവ് വന്നതോടെ വീണ്ടും ചണ്ഡീഗഢ് പി ജെ ഐ എം ഇ ആര്‍ ആശുപത്രിയില്‍ പ്രവേശിച്ചു. എന്നാല്‍ ആരോഗ്യനില വഷളാവുകയും വെള്ളിയാഴ്ച്ച രാത്രി 11.30യോടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

Stories you may like

കൊതുകിന്റെ പേരിലെ വീര്യം; 174 ജീവന് കാവലായ പൈലറ്റ് സ്മിത് മച്ചാറും ‘മച്ചാർ’ എന്ന കുടുംബപ്പേരിന്റെ കഥയും

സമുദ്ര അതിർത്തികളിൽ ഇന്ത്യയുടെ സ്വാധീനം ശക്തമാകുന്നു; ഇന്തോ-പസഫിക്കിൽ വൻ പങ്കാളിത്ത കരാറുകൾ

ജൂണ്‍ 14ന് മില്‍ഖാ സിംഗിന്റെ ഭാര്യയും ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനുമായിരുന്ന നിര്‍മല്‍ കൗര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. മൊഹാലിയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ആയിരുന്നു മരണം. പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു മില്‍ഖയുടെ ചികിത്സ പുരോഗമിച്ചിരുന്നത്.

‘പറക്കും സിംഗ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മില്‍ഖാ സിംഗ് രാജ്യം കണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റ് ആയാണ് കണക്കാക്കപ്പെടുന്നത്. 400 മീറ്ററില്‍ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ അത്‌ലറ്റാണ് അദ്ദേഹം. നാല് തവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി. 1960ലെ റോം ഒളിംപിക്സില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ നാലാം സ്ഥാനത്തെത്തി. വെറും 0.1 സെക്കന്‍ഡ് വ്യത്യാസത്തിലാണ് മെഡല്‍ നഷ്ടമായത്.

‘പറക്കും സിംഗ്’ എന്നത് ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ മേല്‍വിലാസം തന്നെയായിരുന്നു ഒരുകാലത്ത്. പേരില്‍ തന്നെ രാജാവായുള്ള മില്‍ഖ ഇന്ത്യന്‍ ട്രാക്കുകള്‍ കീഴടക്കി ഭരിച്ചത് ഏറെക്കാലം. അന്താരാഷ്ട്ര ട്രാക്കുകളില്‍ ഇന്ത്യയുടെ പേര് മുഴങ്ങിക്കേട്ടതും മില്‍ഖയിലൂടെ തന്നെ. ”അയാള്‍ ഓടുകയല്ല; പറക്കുകയാണ്”-മില്‍ഖാ സിംഗിനെക്കുറിച്ച് ആദ്യം ഇങ്ങനെ പറഞ്ഞത് പാകിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാനാണ്. ലാഹോറില്‍ നടന്ന ഇന്തോ-പാക് മീറ്റില്‍ പാകിസ്ഥാന്റെ അബ്ദുല്‍ ഖലീലിനെ പിന്നിലാക്കി 200 മീറ്ററില്‍ മില്‍ഖ മെഡല്‍ നേടിയപ്പോഴാണ് അയൂബ് ഖാന്‍ ഇതുപറഞ്ഞത്. അങ്ങനെ മില്‍ഖ സിംഗ് ഇന്ത്യയുടെ പറക്കും സിംഗായി . ആ വിശേഷണത്തെ അന്വര്‍ഥമാക്കുന്നതായിരുന്നു മില്‍ഖയുടെ പിന്നീടുള്ള കരിയര്‍.

1958 വെയ്ല്‍സ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 400 വാര ഓട്ടത്തിലൂടെ മില്‍ഖയാണ് അന്താരാഷ്ട്ര ട്രാക്കില്‍ നിന്ന് ഇന്ത്യന്‍ മണ്ണിലേക്ക് ആദ്യ മെഡല്‍ കൊണ്ടുവരുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ വ്യക്തിഗത മെഡല്‍ നേട്ടവും മില്‍ഖയുടേത് തന്നെ. 1958ലെ ടോക്യോ ഏഷ്യന്‍ ഗെയിംസിലാണ് മില്‍ഖ വരവറിയിക്കുന്നത്. അന്ന് 400, 200 മീറ്ററുകളില്‍ സ്വര്‍ണം നേടി. 1962ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും 400 മീറ്ററില്‍ മില്‍ഖക്ക് തന്നെയായിരുന്നു സ്വര്‍ണം. 4 400 മീറ്റര്‍ റിലേയിലും മില്‍ഖ സ്വര്‍ണനേട്ടത്തില്‍ മുന്നില്‍ നിന്നു.

മില്‍ഖയുടെ സങ്കടവും സന്തോഷവും 1960ലെ റോം ഒളിമ്പിക്‌സായിരിക്കും. ഒരു ഇന്ത്യന്‍ പുരുഷ താരം ട്രാക്കില്‍ നടത്തിയ ഏറ്റവും മികച്ച പ്രകടനമെന്ന സന്തോഷത്തോടൊപ്പം 0.1 സെക്കന്റ് വ്യത്യാസത്തില്‍ മില്‍ഖാ സിംഗിന് വെങ്കലമെഡല്‍ നഷ്ടമായ ദുഃഖത്തിനും റോം ഒളിമ്പിക്‌സ് സാക്ഷിയായി. മൂന്ന് ഒളിമ്പിക്‌സുകളിലാണ് മില്‍ഖ സിംഗ് പങ്കെടുത്തത്. അവസാനം പങ്കെടുത്ത ടോക്യോ ഒളിമ്പിക്‌സില്‍ ഹീറ്റ്‌സില്‍ നിന്നു തന്നെ പുറത്തായി. 1959ല്‍ പദ്മശ്രീ നല്‍കിയാണ് ഈ പ്രതിഭയെ രാജ്യം ആദരിച്ചത്.

Tags: milkha singh
Share5
Tweet
Send
Share

Latest stories from this section

ഗുജറാത്ത്‌ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമം ; പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചുകൊന്ന് ബിഎസ്എഫ്

പഞ്ചാബ് അതിർത്തിയിലൂടെ നുഴഞ്ഞുകയറ്റ ശ്രമം, തകർത്ത് ബി.എസ്.എഫ് : രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ചു

ബസ് കണ്ടക്ടർ ആയി മുഖ്യമന്ത്രി വിജയ് ; തമിഴ്നാട്ടിൽ പെൺകുട്ടികളുടെ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു

ബസ് കണ്ടക്ടർ ആയി മുഖ്യമന്ത്രി വിജയ് ; തമിഴ്നാട്ടിൽ പെൺകുട്ടികളുടെ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ധൈര്യവും ശക്തിയും നൽകിയത് ഹനുമാൻ ചാലിസ ; മോദിയോട് മനസ്സ് തുറന്ന് ക്യാപ്റ്റൻ സ്മിത് മച്ചാർ

Latest News

കൊതുകിന്റെ പേരിലെ വീര്യം; 174 ജീവന് കാവലായ പൈലറ്റ് സ്മിത് മച്ചാറും ‘മച്ചാർ’ എന്ന കുടുംബപ്പേരിന്റെ കഥയും

കൊതുകിന്റെ പേരിലെ വീര്യം; 174 ജീവന് കാവലായ പൈലറ്റ് സ്മിത് മച്ചാറും ‘മച്ചാർ’ എന്ന കുടുംബപ്പേരിന്റെ കഥയും

സമുദ്ര അതിർത്തികളിൽ ഇന്ത്യയുടെ സ്വാധീനം ശക്തമാകുന്നു; ഇന്തോ-പസഫിക്കിൽ വൻ പങ്കാളിത്ത കരാറുകൾ

സമുദ്ര അതിർത്തികളിൽ ഇന്ത്യയുടെ സ്വാധീനം ശക്തമാകുന്നു; ഇന്തോ-പസഫിക്കിൽ വൻ പങ്കാളിത്ത കരാറുകൾ

പൊലീസിന് നേരെ വധഭീഷണി; വി. ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ കേസ്

പൊലീസിന് നേരെ വധഭീഷണി; വി. ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ കേസ്

ഗുജറാത്ത്‌ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമം ; പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചുകൊന്ന് ബിഎസ്എഫ്

പഞ്ചാബ് അതിർത്തിയിലൂടെ നുഴഞ്ഞുകയറ്റ ശ്രമം, തകർത്ത് ബി.എസ്.എഫ് : രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ചു

‘ ലക്ഷ്യം കണ്ടേ മടങ്ങൂ’; ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം കടുപ്പിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

‘കടുത്ത വില നൽകേണ്ടി വരും’ ; മുഴുവൻ ഗൂഢാലോചനയും അന്വേഷിക്കും, ഫ്ലൈ ദുബായ് സംഭവത്തിൽ ഉൾപ്പെട്ടവരെ ഒരിക്കലും വെറുതെ വിടില്ലെന്ന് നെതന്യാഹു

ബസ് കണ്ടക്ടർ ആയി മുഖ്യമന്ത്രി വിജയ് ; തമിഴ്നാട്ടിൽ പെൺകുട്ടികളുടെ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു

ബസ് കണ്ടക്ടർ ആയി മുഖ്യമന്ത്രി വിജയ് ; തമിഴ്നാട്ടിൽ പെൺകുട്ടികളുടെ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു

ഫ്ലൈദുബായ് സംഭവം ഭീകരാക്രമണം തന്നെ ; ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎഇ ; ക്യാപ്റ്റൻ സ്മിത് ധീരനായകനെന്ന് ആദരവ്

ഫ്ലൈദുബായ് സംഭവം ഭീകരാക്രമണം തന്നെ ; ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎഇ ; ക്യാപ്റ്റൻ സ്മിത് ധീരനായകനെന്ന് ആദരവ്

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies