ഇറാൻ-യുഎസ് നയതന്ത്ര നീക്കങ്ങൾക്ക് പിന്നാലെ അമേരിക്കയോട് 10 ബില്യൺ ഡോളറിന്റെഅടിയന്തര ധനസഹായം ആവശ്യപ്പെട്ട് പാകിസ്താൻ. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെകടന്നുപോകുന്ന രാജ്യത്തിന് ആശ്വാസമേകാനും രൂപയുടെ മൂല്യത്തകർച്ച തടയാനും ലക്ഷ്യമിട്ടാണ്’എക്സ്ചേഞ്ച് സ്റ്റെബിലൈസേഷൻ ഫെസിലിറ്റി’ (Exchange Stabilisation Facility) വഴിപാകിസ്താൻ ധനസഹായം തേടിയത്.
മേഖലയിൽ യുഎസുമായുള്ള നയതന്ത്ര ബന്ധം ശക്തമാകുന്നതിന്റെ സൂചനയായും ഈ നീക്കംവിലയിരുത്തപ്പെടുന്നു.
വിദേശനാണ്യ ശേഖരത്തിൽ വലിയ കുറവ് നേരിടുന്ന പാകിസ്താന് ഈ തുക അനുവദിച്ചു കിട്ടിയാൽഅത് രാജ്യത്തിന്റെ തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയൊരു ജീവവായുവാകും. അന്താരാഷ്ട്ര തലത്തിൽ കടക്കെണിയിലായ പാകിസ്ഥാൻ മുൻപും വിദേശ രാജ്യങ്ങളുടെയുംഅന്താരാഷ്ട്ര നാണയ നിധിയുടെയും (IMF) സഹായം തേടിയിരുന്നെങ്കിലും നിലവിലെ സാമ്പത്തികസാഹചര്യം കൂടുതൽ സങ്കീർണ്ണമാണ്.
ഈ സാഹചര്യത്തിൽ അമേരിക്കയിൽ നിന്ന് ലഭിക്കുന്ന ധനസഹായം രാജ്യത്തെ കറൻസിയുടെ മൂല്യംസ്ഥിരപ്പെടുത്താനും വിദേശനാണ്യ ശേഖരം ഉയർത്താനും സഹായിക്കുമെന്നാണ് പാക്അധികൃതരുടെ പ്രതീക്ഷ. അതേസമയം, ആവശ്യപ്പെട്ട തുക നൽകുന്ന കാര്യത്തിൽ അമേരിക്കഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.












