Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ അനുവദിക്കില്ല; നീറ്റ് ക്രമക്കേടിലെ കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

by Brave India Desk
Jul 21, 2026, 09:14 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ ഭാവിയെ ചോദ്യം ചെയ്യുന്ന നീറ്റ് പരീക്ഷാ ചോർച്ചയെ അത്യധികം ഗൗരവത്തോടെയാണ് ഭരണകൂടം കാണുന്നതെന്നും ക്രമക്കേടുകൾക്ക് പിന്നിൽ പ്രവർത്തിച്ച കുറ്റവാളികളെ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗമായ ‘മംഗൾ മിലനിൽ’ സംസാരിക്കവെയാണ്, ചോദ്യപേപ്പർ ചോർച്ചയെ ‘ഘോർ പാപ്’ (മഹാപാപം) എന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി സർക്കാരിന്റെ ദൃഢനിലപാട് ആവർത്തിച്ചത്. പരീക്ഷാ ചോർച്ച ദേശീയ പ്രധാന്യമുള്ള വിഷയമാണെന്നും ഇതിനെ ചേരിതിരിഞ്ഞുള്ള രാഷ്ട്രീയ ലാഭങ്ങൾക്കായി ഉപയോഗിക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു. കേന്ദ്രവും സംസ്ഥാന സർക്കാരുകളും കൈകോർത്ത് പ്രവർത്തിച്ച് ഇത്തരം തട്ടിപ്പുകൾ രാജ്യത്ത് എവിടെയും ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണം. കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ തന്നെ കോടതി മുഖേന വാങ്ങി നൽകാൻ പ്രമുഖ അഭിഭാഷകരെ കേസ് ഏൽപ്പിക്കാനും, ഇത്തരം തട്ടിപ്പുകാർക്ക് കർശനമായ സന്ദേശം നൽകുന്ന രീതിയിൽ നടപടികൾ വേഗത്തിലാക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. യോഗ തീരുമാനങ്ങളെക്കുറിച്ച് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും ബി.ജെ.പി എം.പി രവി കിഷനും പിന്നീട് മാധ്യമങ്ങളോട് വിശദീകരിച്ചു.

​നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് സംഭവത്തിന്റെ തുടക്കത്തിൽ തന്നെ അതിവേഗത്തിലുള്ള പ്രതികരണമാണ് സർക്കാർ നടത്തിയത് എന്ന് യോഗത്തിൽ വ്യക്തമാക്കപ്പെട്ടു. ക്രമക്കേടുകളിൽ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയ 13 പ്രതികളെ ഇതിനകം തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടുണ്ട്. പരീക്ഷാർത്ഥികളുടെ അധ്യയന വർഷവും ഭാവിയും നഷ്ടപ്പെടാതിരിക്കാൻ അതിവേഗത്തിൽ പുനഃപരീക്ഷ സംഘടിപ്പിക്കുകയും സമയബന്ധിതമായി ഫലം പ്രഖ്യാപിക്കുകയും ചെയ്തത് വിദ്യാർത്ഥികളുടെ താല്പര്യം മുൻനിർത്തിയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

Stories you may like

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

‘അഞ്ചാം തലമുറ പോരാ, ഇനി ലക്ഷ്യം ആറാം തലമുറ യുദ്ധവിമാനങ്ങൾ’: പ്രതിരോധ രംഗത്ത് വൻ പ്രഖ്യാപനവുമായി രാജ്‌നാഥ് സിങ്

ഭാവിയിൽ ഇത്തരം അട്ടിമറികൾ നടക്കാതിരിക്കാൻ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പരീക്ഷാ സംവിധാനത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട് എന്നും യോഗത്തിൽ വിശദീകരിച്ചു. പരീക്ഷാ വിവാദങ്ങൾ മുൻനിർത്തി ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച മാർച്ചും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെയും പ്രതിപക്ഷത്തിന്റെയും നേതൃത്വത്തിൽ നടക്കുന്ന സഭാ തടസ്സപ്പെടുത്തലുകളും തുടരുന്നതിനിടയിലാണ് വിദ്യാർത്ഥികൾക്ക് ആശ്വാസമേകുന്ന പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനം. വിദ്യാർത്ഥികളാണ് രാജ്യത്തിന്റെ ഭാവിയെന്നും അവരെ വഴിതെറ്റിക്കാനുള്ള നീക്കങ്ങളെ പ്രതിരോധിച്ച് യഥാർത്ഥ പിന്തുണ നൽകാൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും എൻ.ഡി.എ യോഗത്തിൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Tags: pm modineet exam scammangal milan
Share
Tweet
Send
Share

Latest stories from this section

അംഗങ്ങൾക്ക് യോഗ്യതയില്ല, വരുന്നു വിജ്ഞാപനം’: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

അംഗങ്ങൾക്ക് യോഗ്യതയില്ല, വരുന്നു വിജ്ഞാപനം’: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

‘വീടിന്റെ പിന്നാമ്പുറത്ത് പാമ്പിനെ വളർത്തിയാൽ കുടുംബത്തിലുള്ളവരെ തന്നെ കൊത്തും’: പാകിസ്താനെതിരെ  കടുപ്പിച്ച് മുൻ അംബാസഡർ ഹുസൈൻ ഹഖാനി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ആ അജ്ഞാതൻ ആരാണ്? പാകിസ്താനിലെ ഭീകരനേതാക്കളെ ഉന്നം പിഴയ്ക്കാതെ വകവരുത്തുന്ന അജ്ഞാതൻ

നാടുവിടാൻ ശ്രമിച്ചവരെ തട്ടിക്കൊണ്ടുപോയി, വീടുകൾ തകർത്തു’: പാകിസ്ഥാനിൽ ഭീകരരുടെ വിളയാട്ടം, 13 പേരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

Latest News

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

ബാറ്റല്ല, ലിയനാർഡോ ഡാ വിഞ്ചിയുടെ ബ്രഷ്: കാര്യവട്ടത്ത് പൊടിപാറിച്ച വിരാട് കാവ്യം; ഒരു തുള്ളി ചോരയില്ലാതെ ഭിത്തിയിലൊട്ടിയ ഹേറ്റേഴ്സും അഗാർക്കറും

ബാറ്റല്ല, ലിയനാർഡോ ഡാ വിഞ്ചിയുടെ ബ്രഷ്: കാര്യവട്ടത്ത് പൊടിപാറിച്ച വിരാട് കാവ്യം; ഒരു തുള്ളി ചോരയില്ലാതെ ഭിത്തിയിലൊട്ടിയ ഹേറ്റേഴ്സും അഗാർക്കറും

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

ഒരു ലക്ഷം കോടിയുടെ വമ്പൻ പ്രതിരോധ ഇടപാട്; രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഡിഎസി യോഗം ഇന്ന്; സൈന്യത്തിന് കരുത്തായി ഡ്രോണുകളും അത്യാധുനിക ആയുധങ്ങളും

‘അഞ്ചാം തലമുറ പോരാ, ഇനി ലക്ഷ്യം ആറാം തലമുറ യുദ്ധവിമാനങ്ങൾ’: പ്രതിരോധ രംഗത്ത് വൻ പ്രഖ്യാപനവുമായി രാജ്‌നാഥ് സിങ്

അംഗങ്ങൾക്ക് യോഗ്യതയില്ല, വരുന്നു വിജ്ഞാപനം’: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

അംഗങ്ങൾക്ക് യോഗ്യതയില്ല, വരുന്നു വിജ്ഞാപനം’: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

‘വീടിന്റെ പിന്നാമ്പുറത്ത് പാമ്പിനെ വളർത്തിയാൽ കുടുംബത്തിലുള്ളവരെ തന്നെ കൊത്തും’: പാകിസ്താനെതിരെ  കടുപ്പിച്ച് മുൻ അംബാസഡർ ഹുസൈൻ ഹഖാനി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ആ അജ്ഞാതൻ ആരാണ്? പാകിസ്താനിലെ ഭീകരനേതാക്കളെ ഉന്നം പിഴയ്ക്കാതെ വകവരുത്തുന്ന അജ്ഞാതൻ

നാടുവിടാൻ ശ്രമിച്ചവരെ തട്ടിക്കൊണ്ടുപോയി, വീടുകൾ തകർത്തു’: പാകിസ്ഥാനിൽ ഭീകരരുടെ വിളയാട്ടം, 13 പേരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies