ഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ കേന്ദ്രമന്ത്രി ജിതിന് പ്രസാദ 10 ദിവസം പിന്നിട്ടതിന് പിന്നാലെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചു. സര്‍ക്കാറിന്റെ ക്ഷേമപദ്ധതികളെ കുറിച്ചും, പാര്‍ട്ടി സംവിധാനം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും, പാര്‍ട്ടി സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തതായി ജിതിന് പ്രസാദ പറഞ്ഞു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ ആശീര്‍വാദത്തോടെ ബി.ജെ.പിയില്‍ ചേരാനുള്ള അവസരം എനിക്ക് കെവന്നു. എന്റെ സ്വന്തം നാട്ടിലേക്കുള്ള ആദ്യ സന്ദര്‍ശനമായിരുന്നു ഇത്. ഞാന്‍ മുഖ്യമന്ത്രിയുടെ അനുഗ്രഹം വാങ്ങി’-ജിതിന് പറഞ്ഞു. യു.പി.എ സര്‍ക്കാറില്‍ മന്ത്രിയായിരുന്ന ജിതിന് സംസ്ഥാനത്തെ പേരുകേട്ട ബ്രാഹ്മണ കുടുംബാംഗമാണ്.
Discussion about this post