കുമരകം: മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി അഭിനന്ദിച്ച കുമരകം മഞ്ചാടിക്കരി എന്‍.എസ്. രാജപ്പന്‍റെ അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തിൽ അന്വേഷണം സി.പി.എം നേതാവിലേക്ക്. തന്റെ പണവും വള്ളങ്ങളും സഹോദരി പറ്റിച്ചെടുത്തതായി രാജപ്പൻ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ സിപിഎം നേതാവ് അടക്കമുള്ള ബന്ധുക്കള്‍ ഒളിവിലെന്ന് പോലീസ് അറിയിച്ചു. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. രാജപ്പന്റെ പരാതിയെ തുടര്‍ന്ന് പോലീസ് ബാങ്കിലെത്തി വിവരങ്ങള്‍ അന്വേഷിച്ചിരുന്നു.
സഹോദരി ചെത്തുവേലി സ്വദേശിനി വിലാസിനിക്കെതിരെയാണ് രാജപ്പന്‍ പരാതി നല്‍കിയത്. താനറിയാതെ തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നു സഹോദരി 5.08 ലക്ഷം രൂപ പിന്‍വലിച്ചതായാണ് രാജപ്പന്‍ പരാതി നല്‍കിയത്. വിലാസിനി കൂടാതെ, വിലാസിനിയുടെ ഭര്‍ത്താവ് കുട്ടപ്പന്‍, മകനും ആര്‍പ്പൂക്കര സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ജയലാല്‍ എന്നിവരും രാജപ്പന്റെ പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.
പ
രിസ്ഥിതി പ്രവര്‍ത്തനത്തിന് തായ്വാന്റെ പുരസ്‌കാരം സ്വന്തമാക്കിയ രാജപ്പന് വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും പാരിതോഷികമായി ലഭിച്ച പണമായിരുന്നു ഇത്. കഴിഞ്ഞ ഫെബ്രുവരിയിലാണു വിലാസിനി 5.08 ലക്ഷം രൂപ എടുത്തത്. ബുധനാഴ്ച ബാങ്കില്‍ നിന്നു സ്റ്റേറ്റ്‌മെന്റ് എടുത്തപ്പോഴാണ് പണം പിന്‍വലിച്ചതായി അറിഞ്ഞതെന്ന് രാജപ്പന്‍ പരാതിയില്‍ പറഞ്ഞു.
തനിക്ക് സമ്മാനമായി ലഭിച്ച 2 വള്ളങ്ങളും വിലാസിനി കൈവശം വച്ചിരിക്കുകയാണെന്നും രാജപ്പന്റെ പരാതിയില്‍ പറയുന്നു. പക്ഷാഘാതം മൂലം കാലുകള്‍ തകര്‍ന്ന രാജപ്പന്‍ സ്വയം വള്ളം തുഴഞ്ഞ് വേമ്പനാട്ടുകായലിലെയും മീനച്ചിലാറ്റിലെയും കൈവഴികളിലെയും പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്.
സ്വന്തമായി വീടില്ലാത്തത്തിനാൽ സഹോദരന്‍ പാപ്പച്ചിക്കൊപ്പമാണ് ഇപ്പോള്‍ രാജപ്പന്‍റെ താമസം.
Discussion about this post