കവരത്തി: രാജ്യദ്രോഹക്കേസിൽ നടി ഐഷ സുല്‍ത്താനയെ മൂന്നര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ അന്വേഷണ സംഘം വിട്ടയച്ചു. മൂന്ന് ദിവസം ലക്ഷദ്വീപില്‍ തുടരണമെന്നും ആവശ്യമെങ്കില്‍ വിളിപ്പിക്കുമെന്നും കവരത്തി പൊലിസ് അറിയിച്ചിട്ടുണ്ട്.
ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ‘ബയോ വെപ്പണ്‍’ പരാമര്‍ശം നടത്തിയ ഐഷ സുല്‍ത്താനയ്ക്കെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ സി അബ്ദുള്‍ ഖാദര്‍ ഹാജി പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എടുത്ത കേസിലാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.
Discussion about this post