മംഗളുരു: കൊണാജെ പൊലീസിന്റെ പിടിയിലായ മയക്കുമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് സ്വദേശി ഉള്‍പ്പെടെ രണ്ട് പേര് കൂടി അറസ്റ്റില്‍. നൈജീരിയന്‍ പൗരനാണ് അറസ്റ്റിലായ രണ്ടാമത്തെയാള്‍.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധിയിലെ മുഹമ്മദ് റമീസ്, നൈജീരിയയിലെ സ്റ്റാന്‍ലി ചിമ എന്നിവരാണ് ബെംഗളൂരുവില്‍ നിന്ന് പിടിയിലായത്. ഇവരാണ് ഈ കേസിലെ പ്രധാന പ്രതികളെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഏഴ് പേരില്‍ ആറ് ആളുകളും കാസര്‍ഗോഡ് സ്വദേശികളാണ്.
ജൂണ്‍ അഞ്ചാം തിയതി വെള്ളിയാഴ്ച വൈകുന്നേരമാണ് മംഗ്ലൂരു കോനാജെ പൊലീസും സിറ്റി ക്രൈംബ്രാഞ്ചും ചേര്‍ന്ന് മുഹമ്മദ് മുനാഫ്, മുഹമ്മദ് മുസാബില്, അഹമ്മദ് മസൂക്ക് എന്നിവരില്‍ നിന്നും 10 ലക്ഷം രൂപ വിലമതിക്കുന്ന 170 ഗ്രാം മയക്കുമരുന്നും ഒരു കാറും നാല് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തത്. മുനഫ് ബിബിഎ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിയാണ്. മുസബില്‍ ബെംഗളൂരുവിലെ ജെ പി നഗറിലെ ഒരു ഹോട്ടലില്‍ ജോലിചയ്തു വരുന്നു. മസൂക്ക് നെലമംഗല, ബെംഗളൂരു, എന്നിവിടങ്ങളിലെ സ്പോര്‍ട്സ് ഷോപ്പിലുമാണ് ജോലി ചെയ്യുതിരുന്നത്.
Discussion about this post