കൊല്ലം: മക്കയില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുന്നു. കൊല്ലം അഞ്ചല്‍ സ്വദേശിനി മുഹ്സിനയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
സ്ത്രീധന പീഡനം മൂലമാണ് മുഹ്‌സിന ജീവനൊടുക്കിയതെന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസമാണ് മുഹ്‌സിനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സൗദി അറേബ്യയിലെ താമസ സ്ഥലത്ത് ഭര്‍ത്താവിനെ വീഡിയോ കോള്‍ വിളിച്ചു കൊണ്ട് മുഹ്‌സിന ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം.
റിയാദിലാണ് മുഹ്‌സിനയുടെ ഭര്‍ത്താവ് സമീര്‍. മൂന്ന് വയസുള്ള കുട്ടിയും ഇരുവര്‍ക്കുമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് സമീറിനെതിരെ യുവതിയുടെ കുടുംബം പുനലൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി.
Discussion about this post