മലപ്പുറം: വനംകൊള്ള രാഷ്ട്രീയ നേതൃത്വത്തിന്‍റെ അറിവോടെ നടന്നതാണെന്നും മുഖ്യമന്ത്രിയും സര്‍ക്കാരും അറിയാതെ ഇങ്ങനെ ഒരു കൊള്ള നടക്കില്ലെന്ന് മുസ് ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു. വനംകൊള്ള അറിഞ്ഞില്ലെങ്കില്‍ ഇടത് സര്‍ക്കാര്‍ ഭരണത്തിലിരിക്കാന്‍ പ്രാപ്തരല്ലെന്ന് വനംകൊള്ള കേസിൽ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് മലപ്പുറം കലക്‌ട്രേറ്റ് പടിക്കല്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
”വനംകൊള്ളക്ക് വേണ്ടിയായിരുന്നു സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കിയത്. ആളുകളെ പറഞ്ഞ് പറ്റിച്ച് തുച്ഛമായ പണം നല്‍കി മരംമുറിച്ചു. വലിയ മാഫിയയാണ് ഇതിന് പിറകിലുള്ളത്. മരംവെട്ടുന്ന കാര്യത്തില്‍ പരിസ്ഥിതി സംഘടനകള്‍ ഇടപെടണം. എല്ലാ പ്രകൃതി സ്നേഹികളും വിഷയത്തില്‍ അണിനിരക്കും”. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോവിഡ് കുറഞ്ഞാല്‍ മരംകൊള്ളയില്‍ യു.ഡി.എഫിന്‍റെ ജനമുന്നേറ്റമുണ്ടാകുമെന്നും, ശക്തമായ സമരത്തിലേക്ക് യു.ഡി.എഫ് കടക്കുകയാണെന്നും മാധ്യമങ്ങളോട് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Discussion about this post