ബെംഗ്ലൂരു: കള്ളനോട്ട് കേസിലെ പ്രതികളായ രണ്ട് വിദേശികള്‍ കര്‍ണാടകയില്‍ അറസ്റ്റില്‍. വ്യാജ അമേരിക്കന്‍ ഡോളര്‍ കൈവശം വച്ചതിനും, വിസ കാലാവധി കഴിഞ്ഞിട്ടും ബെംഗളൂരുവില്‍ അനധികൃതമായി താമസിച്ചതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സുബ്രഹ്മണ്യനഗറില് ഒരു ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് രണ്ട് കാമറോണ്‍ സ്വദേശികള്‍ പിടിയിലായതെന്ന് ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പറഞ്ഞു.
പ്രതികളിലൊരാള്‍ മെഡിക്കല്‍ അറ്റന്‍ഡന്റ് എന്ന പേരിലാണ് വിസ എടുത്തിരുന്നെങ്കിലും ഇയാളുടെ വിസ കാലാവധി അവസാനിച്ചിരുന്നു. 10 ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് പകരമായി ഒരു കോടി അമേരിക്കന്‍ ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് നിരവധി പേരെ കബളിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
പ്രതികളുടെ പക്കല്‍ നിന്നും 80 ലക്ഷം രൂപയുടെ വ്യാജ അമേരിക്കന്‍ ഡോളറും മറ്റ് വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു.
Discussion about this post