Thursday, April 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

‘ആരോടും യാതൊരു വിരോധവും കാണിക്കാത്ത പ്രകൃതമാണ് അയാളുടേത്, അയാളിലെ മികച്ച നടനെക്കാൾ എന്നെ ആകർഷിച്ചത് അയാളിലെ നല്ല മനുഷ്യൻ‘; സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകളുമായി ഷാജി കൈലാസ്

by Brave India Desk
Jun 26, 2021, 10:47 am IST
in Entertainment
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സൂപ്പർ സ്റ്റാർ സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകളുമായി സംവിധായകൻ ഷാജി കൈലാസ്. ആരോടും യാതൊരു വിരോധവും കാണിക്കാത്ത പ്രകൃതമാണ് അയാളുടേത്, അയാളിലെ മികച്ച നടനെക്കാൾ തന്നെ ആകർഷിച്ചത് അയാളിലെ നല്ല മനുഷ്യനാണെന്ന് ഷാജി കൈലാസ് പറയുന്നു. കരിയറിൽ ഒരുപാട് കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സുരേഷ് ഗോപി എന്നും സുരേഷ് ഗോപി ആയിരുന്നുവെന്നും ഷാജി കൈലാസ് പറയുന്നു.

ഷാജി കൈലാസിന്റെ ഫേസ്ബുക്ക് കുറിപ്പ്: ഞാന്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയുന്നത് 1989ലാണ് – ‘ന്യൂസ്’. സംവിധാനത്തോടൊപ്പം അതിന്റെ കഥയും എന്റേത് തന്നെയായിരുന്നു. ചിത്രം ആദ്യ ഡ്രാഫ്റ്റ് എഴുതുമ്പോൾ തന്നെ അതിലെ ഋഷി മേനോന്‍ എന്ന നായക കഥാപാത്രത്തിന് സുരേഷ് ഗോപിയുടെ രൂപം ആയിരുന്നു. ആ ചിത്രം ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും മുന്നോട്ട് സഞ്ചരിക്കാന്‍ ഉള്ള ആത്മ വിശ്വാസം തന്നു. സുരേഷിന്റെ ആദ്യ സോളോ ഹിറ്റ് ആയിരുന്നു ആ ചിത്രം. വിജയത്തോടൊപ്പം എനിക്ക് നല്ലൊരു സുഹൃത്തിനെയും സഹോദരനെയും ആ ചിത്രം സമാനിച്ചു. പിന്നീട് 1991 ഇല്‍ ‘തലസ്ഥാനം’ ആയി ഞങ്ങള്‍ വന്നപ്പോള്‍ ആ ചിത്രത്തെ ജനങ്ങള്‍ പൂര്‍വാധികം ആവേശത്തോടെ ഏറ്റെടുത്തത് സ്‍മരിക്കുന്നു. എനിക്ക് ഞാന്‍ ഭാവിയില്‍ ചെയ്യേണ്ട സിനിമകള്‍ എപ്രകാരം ഉള്ളതായിരിക്കണം എന്ന ദിശ കാണിച്ചു തന്നത് ഈ സിനിമയായിരുന്നു. പിന്നീട് കമ്മിഷണര്‍, ഏകലവ്യന്‍, മാഫിയ തുടങ്ങി ഞങ്ങള്‍ ഒരുമിച്ചു ചെയ്‍ത എല്ലാ സിനിമകളും ജനങ്ങള്‍ ഏറ്റെടുത്തു കൊണ്ടിരുന്നു. എന്റെ കരിയറിനെ ഇത്ര അധികം ഉയര്‍ത്തി കൊണ്ട് വന്ന ആ മനുഷ്യന്‍ തന്നെ എന്റെ വ്യക്തി ജീവിതത്തിലും ഒരു നിമിത്തമായി പലപ്പോഴും ഉണ്ടായിരുന്നു എന്നതു കൗതുകകരമായ വസ്‍തുതയാണ്. അന്നത്തെ മുന്‍ നിര നായികയും പില്‍ക്കാലത്തു എന്റെ ജീവിത സഖിയുമായ ആനി ആദ്യമായി എന്റെ ചിത്രത്തില്‍ അഭിനയിക്കുമ്പോൾ നായകന്‍ മറ്റാരുമായിരുന്നില്ല. ഞങ്ങളുടെ വിവാഹം നടന്നതും സുരേഷിന്റെ വീട്ടില്‍ വച്ചായിരുന്നു.

Stories you may like

നാല് മണിക്കൂർ കണ്ണുചിമ്മാതെ കണ്ടിരുന്നു; ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല ചിത്രം ‘ധുരന്ധർ 2’; രൺവീറിനെയും ആദിത്യ ധറിനെയും പ്രശംസയിൽ മൂടി വിരാട് കോഹ്‌ലി

ഇന്ത്യൻ സിനിമയിൽ ഇതുവരെ കാണാത്ത മാമാങ്കം, തൃശൂരിൽ മമ്മൂട്ടി, കൊച്ചിയിൽ മോഹൻലാൽ; ‘പാട്രിയറ്റ്’ ട്രെയിലർ ലോഞ്ച് ഏപ്രിൽ 4-ന്

അയാളിലെ മികച്ച നടനെക്കാള്‍ എന്നെ എന്നും ആകര്‍ഷിച്ചത് അയാളിലെ നല്ല മനുഷ്യന്‍ ആണ്. സുരേഷിന്റെ കരിയറില്‍ ഒരുപാട് കയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്.. പക്ഷെ അയാള്‍ എന്നും ആ പഴയ സുരേഷ് തന്നെയായിരുന്നു. കൊട്ടിഘോഷിക്കാതെ അയാള്‍ നിരന്തരം സമൂഹത്തില്‍ നടത്തുന്ന ഇടപെടലുകള്‍ നിരവധിയാണ്. അതിന്റെ ഗുണഭോക്താക്കള്‍ അനവധി സാധാരണക്കാരാണ്. രാഷ്‍ട്രീയപരമായ എതിര്‍പ്പുകള്‍ കൊണ്ട് വ്യക്തിആക്ഷേപകങ്ങള്‍ക്കു പലരും മുതിര്‍ന്നപ്പോളും ഒരു ചിരിയോടെ ആണ് സുരേഷ് അതിനെ എതിരേറ്റത്. ആരോടും യാതൊരു വിരോധവും കാണിക്കാത്ത പ്രകൃതമാണ് അയാളുടേത്. മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ സ്റ്റാര്‍ ഒരു പിടി ചിത്രങ്ങളുമായി വീണ്ടും ജനങ്ങളിലേക്ക് എത്തുകയാണ്. അതെല്ലാം വന്‍ വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം അദ്ദേഹവുമായി വീണ്ടും ഒരുമിക്കാനും മികച്ച ചിത്രങ്ങളുടെ ഭാഗമാകാനുമുള്ള അനുഗ്രഹം സര്‍വേശ്വരന്‍ തരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ഹാപ്പി ബര്‍ത്ത് ഡേ സുരേഷ് ഗോപി.

Tags: shaji kailas
Share18TweetSendShare

Latest stories from this section

സോഷ്യൽ മീഡിയയിൽ തരംഗമായി ‘ധുരന്ധർ’ രഹസ്യം; ‘ഉറി’യിലെ ആ ചാരൻ രൺവീർ ചിത്രത്തിലുമുണ്ടോ? ആദിത്യ ധർ ഒരുക്കുന്നത് വമ്പൻ സിനിമാറ്റിക് യൂണിവേഴ്സ്!

സോഷ്യൽ മീഡിയയിൽ തരംഗമായി ‘ധുരന്ധർ’ രഹസ്യം; ‘ഉറി’യിലെ ആ ചാരൻ രൺവീർ ചിത്രത്തിലുമുണ്ടോ? ആദിത്യ ധർ ഒരുക്കുന്നത് വമ്പൻ സിനിമാറ്റിക് യൂണിവേഴ്സ്!

അന്ന് മോഹൻലാൽ പറഞ്ഞു, ‘അവർക്ക് ഇഷ്ടമായെങ്കിൽ പിന്നെ എന്റെ ഇഷ്ടം നോക്കണ്ട’; അവിടെ പിറന്നു ആ ഹിറ്റ്; വെളിപ്പെടുത്തി ദീപക് ദേവ്

അന്ന് മോഹൻലാൽ പറഞ്ഞു, ‘അവർക്ക് ഇഷ്ടമായെങ്കിൽ പിന്നെ എന്റെ ഇഷ്ടം നോക്കണ്ട’; അവിടെ പിറന്നു ആ ഹിറ്റ്; വെളിപ്പെടുത്തി ദീപക് ദേവ്

മത്സരത്തിന് മുൻപ് റിലാക്സ് ചെയ്യാൻ കോഹ്‌ലി കാണുന്നത് എന്റെ ആ സിനിമ; ഇതിഹാസത്തെ ചിരിപ്പിച്ച ചിത്രത്തെക്കുറിച്ച് പ്രിയദർശൻ, ഒപ്പം ആ പ്രഖ്യാപനവും

മത്സരത്തിന് മുൻപ് റിലാക്സ് ചെയ്യാൻ കോഹ്‌ലി കാണുന്നത് എന്റെ ആ സിനിമ; ഇതിഹാസത്തെ ചിരിപ്പിച്ച ചിത്രത്തെക്കുറിച്ച് പ്രിയദർശൻ, ഒപ്പം ആ പ്രഖ്യാപനവും

ട്യൂൺ കിട്ടി, വാതിലും പൂട്ടി; ചൈനീസ് കഥക്കിടയിൽ വിരിഞ്ഞ ഹിറ്റ്; ഇന്നും പ്ലേലിസ്റ്റ് ഭരിക്കുന്ന പാട്ടിന്റെ അപൂർവ്വ പിറവികഥ; ഒരു ഗിരീഷ് മാജിക്ക്

ട്യൂൺ കിട്ടി, വാതിലും പൂട്ടി; ചൈനീസ് കഥക്കിടയിൽ വിരിഞ്ഞ ഹിറ്റ്; ഇന്നും പ്ലേലിസ്റ്റ് ഭരിക്കുന്ന പാട്ടിന്റെ അപൂർവ്വ പിറവികഥ; ഒരു ഗിരീഷ് മാജിക്ക്

Discussion about this post

Latest News

ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ തീരമണഞ്ഞ് ‘ഗ്രീൻ ആശ’ ; ഇന്ത്യയിലേക്ക് എത്തുന്ന ഒമ്പതാമത്തെ എൽപിജി ടാങ്കർ

ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ തീരമണഞ്ഞ് ‘ഗ്രീൻ ആശ’ ; ഇന്ത്യയിലേക്ക് എത്തുന്ന ഒമ്പതാമത്തെ എൽപിജി ടാങ്കർ

വെടിയുണ്ടകൾ മുതൽ കള്ളനോട്ട് വരെ ; അലീഗഡ് മുസ്‌ലിം സർവകലാശാല ഹോസ്റ്റലിൽ പോലീസിന്റെ മിന്നൽ റെയ്ഡ് ; കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ

വെടിയുണ്ടകൾ മുതൽ കള്ളനോട്ട് വരെ ; അലീഗഡ് മുസ്‌ലിം സർവകലാശാല ഹോസ്റ്റലിൽ പോലീസിന്റെ മിന്നൽ റെയ്ഡ് ; കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ

ചോരക്കുഞ്ഞിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഷംന അറസ്റ്റിൽ; കാരണമായി പറഞ്ഞത് ഞെട്ടിക്കുന്ന മൊഴി!

ചോരക്കുഞ്ഞിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഷംന അറസ്റ്റിൽ; കാരണമായി പറഞ്ഞത് ഞെട്ടിക്കുന്ന മൊഴി!

നുഴഞ്ഞുകയറ്റക്കാരെ തുരത്തും, അർഹതയുള്ള അഭയാർത്ഥികൾക്ക് അവകാശം നൽകും ; ബംഗാളിന്റെ വികസനത്തിനായി ‘6 ഗ്യാരണ്ടികൾ’ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

നുഴഞ്ഞുകയറ്റക്കാരെ തുരത്തും, അർഹതയുള്ള അഭയാർത്ഥികൾക്ക് അവകാശം നൽകും ; ബംഗാളിന്റെ വികസനത്തിനായി ‘6 ഗ്യാരണ്ടികൾ’ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രിയെ ആശുപത്രിൽ പ്രവേശിപ്പിച്ചു

ആറന്മുളയിൽ ഇവിഎമ്മിൽ വൻ അട്ടിമറി ആരോപണം; വീണാ ജോർജിന്റെ ചിത്രം മാത്രം തെളിയുന്നു, കളക്ടറെ വിളിച്ച് കോൺഗ്രസ്!

ഇസ്രായേൽ ആക്രമണം ; അലി യൂസഫ് ഹർഷി കൊല്ലപ്പെട്ടു ; ഹിസ്ബുള്ള തലവൻ നയീം ഖാസിമിന്റെ വലംകൈ

ഇസ്രായേൽ ആക്രമണം ; അലി യൂസഫ് ഹർഷി കൊല്ലപ്പെട്ടു ; ഹിസ്ബുള്ള തലവൻ നയീം ഖാസിമിന്റെ വലംകൈ

അമൃത് ഫാർമസി വഴി ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കും ; ശ്രീചിത്രയിലെ പ്രതിസന്ധിയ്ക്ക് പരിഹാരവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേരളത്തിൽ അത്ഭുതം സംഭവിക്കും, ശോഭയെ വേട്ടയാടുന്നത് രാഷ്ട്രീയ ഗൂഢാലോചന’; ആഞ്ഞടിച്ച് സുരേഷ് ഗോപി, വോട്ട് രേഖപ്പെടുത്തിയത് ഗുരുവായൂരപ്പന്റെ മണ്ണിൽ

സാമ്പത്തിക സഹായത്തിന് വേണ്ടിയാണ് പാകിസ്താൻ മധ്യസ്ഥതയ്ക്ക് മുൻകൈ എടുക്കുന്നത് ; പരിഹാസവുമായി ഇസ്രായേൽ

സാമ്പത്തിക സഹായത്തിന് വേണ്ടിയാണ് പാകിസ്താൻ മധ്യസ്ഥതയ്ക്ക് മുൻകൈ എടുക്കുന്നത് ; പരിഹാസവുമായി ഇസ്രായേൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies