ഡൽഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ലഡാക്കിലെത്തും. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ നിർമ്മിച്ച സൈനിക പാതകൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടർന്ന് സൈനികരുമായി അദ്ദേഹം ആശയവിനിമയം നടത്തും.
വിവിധ പദ്ധതികളുടെ പ്രവർത്തന പുരോഗതി വിലയിരുത്താൻ അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയും കാർവാറും സന്ദർശിച്ചിരുന്നു. കാർവാറിൽ നാവികസേനയുടെ സീബേർഡ് പദ്ധതി അദ്ദേഹം വിലയിരുത്തി. കാർവാറിനെ ഏഷ്യയിലെ ഏറ്റവും വലിയ നാവിക താവളമാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
കൊച്ചിയിലെ സതേൺ നാവിക കമാൻഡ് സന്ദർശിച്ച രാജ്യരക്ഷാ മന്ത്രി തദ്ദേശീയ വ്യോമവാഹിനിയുടെ നിർമ്മാണ പുരോഗതി വിലയിരുത്തി. പദ്ധതിയെ ആത്മനിർഭർ ഭാരതിന്റെ തിളങ്ങുന്ന ഉദാഹരണമെന്നും രാജ്യത്തിന്റെ അഭിമാനമെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
Discussion about this post