വടകര: പാര്‍ട്ടി അംഗത്തെ ബലാത്സംഗംചെയ്തെന്ന കേസില്‍ പ്രതികളായ മുന്‍ സിപിഎം നേതാക്കള്‍ ബാബുരാജ്, ലിജീഷ് എന്നിവർ അറസ്റ്റിലായി. ഇന്ന് പുലര്‍ച്ചെ കരിമ്പനപ്പാലത്തില്‍ നിന്നാണ് ഇരുവരേയും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
സി.പി.എം. മുളിയേരി ഈസ്റ്റ് ബ്രാംഞ്ചംഗമായ സ്ത്രീയെ ബ്രാഞ്ച് സെക്രട്ടറി പി.പി. ബാബുരാജും ഡി.വൈ.എഫ്.ഐ. പതിയാരക്കര മേഖലാ സെക്രട്ടറിയും ഇതേ ബ്രാഞ്ചിലെ മെമ്പറുമായ ടി.പി. ലിജീഷും ചേര്‍ന്ന് ബലാത്സംഗം ചെയ്തെന്നാണ് പരാതി. പരാതിക്കാരിയുടെ രഹസ്യമൊഴി കൊയിലാണ്ടി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു. ഞായറാഴ്ച പോലീസിനൊപ്പമെത്തിയാണ് യുവതി മൊഴിനല്‍കിയത്. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 164-ാം വകുപ്പുപ്രകാരമാണ് നടപടി.
പീഡനം നടന്ന ബാങ്ക് റോഡിലെ വീട്ടിലെത്തിയും പോലീസ് തെളിവുകള്‍ ശേഖരിച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കി. ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഇരുവരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
മൂന്നുമാസം മുമ്പാണ് പീഡനത്തിന്റെ തുടക്കം. പിന്നീട് പലതവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം തുടര്‍ന്നതെന്ന് യുവതി പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. മാനസികമായി തകര്‍ന്നുപോയ യുവതി ബന്ധുക്കളോട് സംഭവം വെളിപ്പെടുത്തിയതോടെയാണ് ശനിയാഴ്ച പോലീസില്‍ പരാതി നല്‍കുന്നത്.
Discussion about this post